പാലക്കാട് പതിനാറുകാരിയെ യുവാവ് തീകൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന പെൺകുട്ടിയും യുവാവും മരിച്ചു

പൊള്ളലേറ്റതിനെ തുടർന്ന് ഇരുവരും കൊച്ചിയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 02:53 PM IST
  • പൊള്ളലേറ്റതിനെ തുടർന്ന് ഇരുവരും കൊച്ചിയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
  • ബാലസുബ്രഹ്മണ്യൻ 23 വയസ്, ധന്യ 16 വയസ് എന്നിവരാണ് മരിച്ചത്.
  • ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കുന്ന സംഭവം.
  • യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീകൊളുത്തുകയായിരുന്നു.
പാലക്കാട് പതിനാറുകാരിയെ യുവാവ് തീകൊളുത്തിയ സംഭവം: ചികിത്സയിലായിരുന്ന പെൺകുട്ടിയും യുവാവും മരിച്ചു

പാലക്കാട് : കൊല്ലങ്കോട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീകൊളുത്തിയ സംഭവത്തിൽ യുവാവും പെൺകുട്ടിയും മരണപ്പെട്ടു. പൊള്ളലേറ്റതിനെ തുടർന്ന് ഇരുവരും കൊച്ചിയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.  ബാലസുബ്രഹ്മണ്യൻ 23 വയസ്, ധന്യ 16 വയസ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കുന്ന സംഭവം. യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീകൊളുത്തുകയായിരുന്നു.

തന്റെ പിറന്നാൾ ആണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു യുവാവ്. തുടര്‍ന്ന് പെൺകുട്ടിയെ ദേഹത്ത് തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് ബാലസുബ്രഹ്മണ്യത്തിൻ്റെ അമ്മ വീട്ടിൽ ഉണ്ടായിരുന്നു. ഇയാളുടെ മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട അമ്മയാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തല്ലി തകർത്ത് ഇരുവരെയും പുറത്ത് എത്തിച്ചു.

ALSO READ: Crime News: പിറന്നാളാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, പതിനാറുകാരിയെ തീകൊളുത്തി യുവാവ്

സാരമായി പൊള്ളലേറ്റ പെൺകുട്ടിയേയും യുവാവിനെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും മരണപ്പെട്ടത്. . ഇരുവരും തമ്മിൽ നേരത്തെ പരിചയത്തിലായിരുന്നുവെന്നും  സൂചനയുണ്ട്. 

അതേസമയം മലപ്പുറത്ത്  അമിതവേ​ഗത ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് നടുറോഡിൽ മർദിച്ചു. മുഖത്ത് അഞ്ച് തവണ അടിച്ചതായി പെൺകുട്ടി പറഞ്ഞു. അപകടകരമായ രീതിയിൽ കാർ ഓടിച്ചതാണ് പെൺകുട്ടി ചോദ്യം ചെയ്തത്. ഇബ്രാഹിം ഷബീറിനെതിരെ പോലീസ്  കേസെടുത്തു. എന്നാൽ ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാനോ തന്റെ പരാതി കൃത്യമായി രേഖപ്പെടുത്താനോ തയ്യാറാകാതെ പോലീസ് കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്രമണത്തിന് ഇരയായ അസ്ന ആരോപിച്ചു.

നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദിക്കുന്നത് കണ്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി കടന്നുകളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടൻ തന്നെ പോലീസിൽ പരാതി നൽകിയെന്ന് പെൺകുട്ടി പറയുന്നു. പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News