Robbery case: അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം കവർന്ന കേസ്; ഒളിവിലായിരുന്ന രണ്ട് പേർ കീഴടങ്ങി

Labour camp robbery case: ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെയാണ് കീഴടങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 11:08 AM IST
  • നെല്ലിവിളയിൽ 30 താെഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഘം തട്ടിപ്പിനായെത്തിയത്.
  • പോലീസാണെന്ന് പരിചയപ്പെടുത്തിയ സംഘം തൊഴിലാളികളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കി.
  • ആറംഗ സംഘത്തിലെ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
Robbery case: അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം കവർന്ന കേസ്; ഒളിവിലായിരുന്ന രണ്ട് പേർ  കീഴടങ്ങി

തിരുവനന്തപുരം: അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി പണം കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേർ കീഴടങ്ങി. ഒന്നാം പ്രതി പൂന്തുറ പരുത്തിക്കുഴി സ്വദേശി ഷാനു മാഹീൻ, അട്ടക്കുളങ്ങര പാരഡൈസ് കോമ്പൗണ്ടിൽ ഷെമീർ എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര താത്ക്കാലിക കോടതി ഏഴിൽ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്റ് ചെയ്തു. 

കഴിഞ്ഞ മാസം 27 ന് രാത്രി പന്ത്രണ്ട് മണിയോടെ വെങ്ങാനൂർ നെല്ലിവിളയിൽ മുപ്പത് താെഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഘം തട്ടിപ്പിനായെത്തിയത്. പണം വെച്ച് ചീട്ടുകളി നടക്കുന്നത് അറിഞ്ഞ് എത്തിയ  പോലീസാണെന്ന് പരിചയപ്പെടുത്തിയ ആറംഗ സംഘം തൊഴിലാളികളിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കി. 

ALSO READ: അമ്മയ്ക്കും സഹോദരിയ്ക്കും ഉറക്കഗുളിക നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം ശിക്ഷ

സംശയം തോന്നിയ തൊഴിലാളികൾ എതിർത്തതോടെ ഓടിയ തട്ടിപ്പുകാരിൽ പശ്ചിമ ബംഗാൾ ഗംഗാറാം പൂർ സ്വദേശി നൂറിലം മിയ, ചാലകൊത്തുവാൾ തെരുവിൽ ശ്രീഹരി എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ അന്ന് തന്നെ പാേലീസ് പിടികൂടിയിരുന്നു. കേസ് എടുത്ത വിഴിഞ്ഞം പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഷെമീറും, ഷാനുവും കോടതിയിൽ കീഴടങ്ങിയത്. 

ചാല കേന്ദ്രികരിച്ച് ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് വളർത്തുമീൻ വെട്ടി വിൽപ്പന നടത്തുന്ന രണ്ട് മലയാളികളും നാല് ബംഗാൾ സ്വദേശികളുമടങ്ങുന്ന ആറംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വിഴിഞ്ഞം പാേലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചാല, ഉള്ളൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ക്യാമ്പുകളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമാണെന്ന് പോലീസ് പറഞ്ഞു. ഒരു പ്രതിയെ കൂടി പിടി കിട്ടാനുണ്ടെന്നും കീഴടങ്ങിയവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന തോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്നും വിഴിഞ്ഞം പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News