ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; പൂജാരി അറസ്റ്റിൽ

സംഭവത്തെ കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 06:33 PM IST
  • കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു സംഭവം
  • ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വച്ചായിരുന്നു അതിക്രമം
  • അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു
ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ ക്ഷേത്ര പൂജാരി പോക്‌സോ കേസില്‍ അറസ്റ്റില്‍.വര്‍ക്കല മുണ്ടയില്‍  ക്ഷേത്രത്തിലെ പൂജാരി പോക്‌സോ കേസില്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയായ ബൈജു(34)വാണ് അറസ്റ്റിലായത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ഇയാളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News