Kattakkada Case: കാട്ടാക്കടയിൽ യുവതിയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

തുടർന്ന് മായാമുരളിയുടെ ഭർത്താവെന്ന് പറയപ്പെടുന്ന രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗിച്ച് വരെയാണ് രഞ്ജിത് കമ്പം തേനിയിലുണ്ടെന്ന് വിവരം ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 21, 2024, 02:55 PM IST
  • ഇക്കഴിഞ്ഞ 9 ാം തിയതിയാണ് കാട്ടാക്കട മുതിയാവിള കാവുവിളയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ സമീപത്തെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • തുടർന്ന് മായാമുരളിയുടെ ഭർത്താവെന്ന് പറയപ്പെടുന്ന രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു.
Kattakkada Case: കാട്ടാക്കടയിൽ യുവതിയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതിയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിൽ. മരണപ്പെട്ട യുവതിയായ മായാമുരളിയുടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന രഞ്ജിത്തിനെയാണ് കാട്ടാക്കട പോലീസ് തമിഴ്നാട് കമ്പം തേനിയിൽ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 9 ാം തിയതിയാണ് കാട്ടാക്കട മുതിയാവിള കാവുവിളയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ സമീപത്തെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മായാമുരളിയുടെ ഭർത്താവെന്ന് പറയപ്പെടുന്ന രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗിച്ച് വരെയാണ് രഞ്ജിത് കമ്പം തേനിയിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് കാട്ടാക്കട ഷാഡോ പോലീസ് തേനിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ രഞ്ജിത്തിനെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തിക്കും

കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത യുവാക്കൾ ഓടിച്ച ബൈക്ക് കാറിൽ ഇടിച്ച് അപകടം

തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത യുവാക്കൾ ഓടിച്ച ബൈക്ക് കാറിൽ ഇടിച്ച് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. രാവിടെ നടന്ന അപകടസ്ഥലവുമായി 500 മീറ്റർമാറി കോട്ടമുകൾ, മണടിക്കോണത്താണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ സ്കൂട്ടർ ഓട്ടോയെ മറുകടക്കുമ്പോൾ എതിരെ വന്ന കാറിൽ ഇടിക്കകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റെറിച്ചു വീണ  സമീപ സ്വദേശികൾ ആയ ജയേഷ് 15, സുഹൃത്ത് ജിഷ്ണു 15 എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ നാട്ടുകാരും പോലീസും ചേർന്ന് 108 ൻ്റെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി

Trending News