മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ചു; പിറകേ ഓടി പ്രതിയെ പിടിച്ച് യുവതി

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം. ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ  അമ്മയുമായി പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Jun 2, 2024, 07:18 PM IST
  • സ്റ്റാറ്റുവിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു.
  • 3 പവനുണ്ടായിരുന്ന മാലയുടെ ഒരു കഷണം പ്രതി കൈക്കലാക്കി.
മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ചു; പിറകേ ഓടി പ്രതിയെ പിടിച്ച് യുവതി

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിക്കാൻ ശ്രമിച്ചയാളെ പിറകേ ഓടി പിടികൂടി യുവതി.  പിടിച്ചു പറിക്കിടെ യുവതിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. 

ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചേങ്കോട്ടുകോണത്താണ് സംഭവം. ചേങ്കോട്ടുകോണത്തെ സ്വകാര്യ ആശുപത്രിയിൽ  അമ്മയുമായി പോയി മടങ്ങവെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നു വാങ്ങി തിരികെ പോകുമ്പോഴായിരുന്നു സംഭവം.സ്റ്റാറ്റുവിൽ  നിന്നും മോഷ്ടിച്ച ബൈക്കിൽ എത്തിയ പ്രതി അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. 3 പവനുണ്ടായിരുന്ന മാലയുടെ ഒരു കഷണം പ്രതി കൈക്കലാക്കി. 

ALSO READ: വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട

തുടർന്ന് സ്കൂട്ടർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ ഷർട്ടിലും സ്കൂട്ടറിലും യുവതി കടന്നു പിടിച്ചു. ഇതിനിടയിൽ യുവതിയും മോഷ്ടാവും നിലത്ത് വീണു. റോഡിൽ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും  പരിക്കേറ്റു. പിന്നിട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രതി അനിൽകുമാറിനെ പിടികൂടി പോലീസിലേൽപ്പിച്ചത്. സ്കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രതി അനിൽകുമാറിനെ (42) വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News