വയനാട്: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട്ടില്‍ മുഹമ്മദ് ഹാരിസിനെ പിടികൂടി. 16 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ബെംഗളൂരു വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഹാരിസിനെ എക്‌സൈസ് അധികൃതര്‍ പരിശോധനക്കിടെ പിടികൂടുകയായിരുന്നു. ബസ്സിന്റെ ലഗേജ് ബോക്‌സില്‍ സ്യൂട്ട്‌കേസിലും ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റേഞ്ചിന് കൈമാറി.
എക്‌സൈസ് സിഐ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ പിആര്‍ഒമാരായ അബ്ദുള്‍ സലാം, പിവി രജിത്, സിഇഒമാരായ സജിത്, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് വാഹന പരിശോധ നടത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലഹരിക്കടത്ത് വ്യാപകമായതിനെ തുടർന്ന് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു.
ALSO READ: വയനാട് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ
വയനാട് മീനങ്ങാടിയിൽ എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശിയെ പിടികൂടിയിരുന്നു. കെ.വി. സുഹൈര്‍ (24) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.
113.57 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾ കേരളത്തിലേക്ക് സ്ഥിരം ലഹരി കടത്താറുള്ള ആളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സുഹൈര്‍ ആർക്ക് വിൽപ്പന നടത്താനാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. മീനങ്ങാടിയിൽ വച്ച് ബസിൽ പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യക്കോസ്, എസ്.ഐമാരായ വിനോദ്കുമാര്‍, കെ.ടി. മാത്യു, സിപിഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.