Robbery: ദേശീയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പ് മോഷണം; നാല് പേർ പിടിയിൽ

Robbery Arrest: സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിന്നീട് പോലീസ് പിടികൂടി.  

Written by - Zee Malayalam News Desk | Last Updated : Jun 9, 2024, 09:14 AM IST
  • ഒന്നാം പ്രതിക്ക് മറയൂരില്‍ ആക്രിവില്‍പ്പന ശാലയുള്ളതായി പോലീസ്.
  • പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മോഷണ ശ്രമം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
  • ഇരുമ്പ് സാമഗ്രികള്‍ കടത്താന്‍ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുത്തു.
Robbery: ദേശീയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പ് മോഷണം; നാല് പേർ പിടിയിൽ

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ അടിമാലി പോലീസിന്റെ പിടിയിലായി.പെരുമ്പാവൂര്‍, തിരുവനന്തപുരം സ്വദേശികളും രണ്ട് മറയൂര്‍ സ്വദേശികളുമാണ് പിടിയിലായത്.

ഇരുമ്പ് നിർമ്മാണ സാമഗ്രികൾ കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസ് ദേശിയപാതയില്‍ ഇരുമ്പുപാലത്തിനും മച്ചിപ്ലാവിനും ഇടയില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ദേശിയപാതയുടെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നിടത്തുനിന്ന് ഇരുമ്പിന്റെ നിര്‍മ്മാണ സാമഗ്രികള്‍ കടത്തുവാന്‍ ശ്രമം നടത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 

ALSO READ: ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടി

സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം പാതയോരത്ത് ഒതുക്കി നിര്‍ത്തി സാമഗ്രികള്‍ വാഹനത്തില്‍ കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ചോദ്യം ചെയ്തതോടെയാണ് മോഷണം വിവരം പുറത്തായത്. സംഭവ സ്ഥലത്ത് നിന്നും രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ പിന്നീട് പോലീസ് പിടികൂടി. 

പെരുമ്പാവൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍, തിരുവനന്തപുരം സ്വദേശി ലിജു, മറയൂര്‍ സ്വദേശികളായ സഞ്ചയ്, വിഷ്ണു എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പുസാമഗ്രികള്‍ കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ഇതില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഒന്നാം പ്രതിക്ക് മറയൂരില്‍ ആക്രിവില്‍പ്പന ശാലയുള്ളതായും അടിമാലി പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News