Crime: 'ആ പയ്യൻ മോശം വീഡിയോ അയച്ചു, അവൾ അത്തരക്കാരിയല്ല'; മർദ്ദനമേറ്റ യുവാവിനെതിരെ യുവതിയുടെ അമ്മ

Thiruvananthapuram kidnap case: യുവാവിനെതിരെ മകൾ ക്വട്ടേഷൻ കൊടുത്തിട്ടില്ലെന്നും മകളുടെ സുഹൃത്തുക്കളാണ് മർദ്ദിച്ചതെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 04:27 PM IST
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി.
  • സംഭവവുമായി ബന്ധപ്പെട്ട് എട്ടാം പ്രതി അമലിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
  • ലക്ഷ്മിപ്രിയ ഉൾപ്പെടുന്ന 8 അംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് പറയുന്നു.
Crime: 'ആ പയ്യൻ മോശം വീഡിയോ അയച്ചു, അവൾ അത്തരക്കാരിയല്ല'; മർദ്ദനമേറ്റ യുവാവിനെതിരെ യുവതിയുടെ അമ്മ

തിരുവനന്തപുരം: വർക്കല അയിരൂരിൽ കാമുകിയും ക്വട്ടേഷൻ സംഘവും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ മകൾ കൊട്ടേഷൻ നൽകിയതല്ലെന്ന് ലക്ഷ്മിപ്രിയയുടെ അമ്മ. മകളും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നില്ല. ഇരുവരും ഒരേ പ്രായക്കാരും സുഹൃത്തുക്കളുമായിരുന്നുവെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. 

യുവാവിനെ മർദ്ദിക്കാൻ മകൾ ക്വട്ടേഷൻ കൊടുത്തിട്ടില്ലെന്ന് ലക്ഷ്മിപ്രിയയുടെ അമ്മ ആവർത്തിച്ചു. ആ പയ്യൻ മോശം വീഡിയോ അയക്കുകയും മോശമായി സംസാരിക്കുകയും ചെയ്യുമായിരുന്നു. മകൾ അത്തരക്കാരിയല്ല, നല്ല ഒരു കലാകാരിയാണ്. അധ്യാപകരോട് അന്വേഷിച്ചാൽ ഇക്കാര്യം മനസിലാകും. പയ്യൻറെ ശല്യം നിർത്തണമെന്ന് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സുഹൃത്തുക്കളാണ് വന്നത്. അവരാണ് യുവാവിനെ മർദ്ദിച്ചതെന്നും അമ്മ പറഞ്ഞു. 

ALSO READ: നഗ്നനാക്കി മർദ്ദിച്ചു, വീഡിയോ പകർത്തി; ഇപ്പോഴെങ്കിലും എന്നെ മനസിലായോ എന്ന് യുവാവിനോട് ലക്ഷ്മിപ്രിയ

അതേസമയം, മകനെ മോചിപ്പിക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടതായി യുവാവിൻറെ പിതാവ് ആരോപിച്ചു. ലക്ഷ്മിപ്രിയയും സംഘവും ചേർന്ന് മകനെ ക്രൂരമായി മർദ്ദിച്ചു. വാഹനത്തിനുള്ളിൽ വെച്ച് ക്രൂരമായ പീഡനമാണ് ഉണ്ടായത്. മാലയും വാച്ചും പണവുമെല്ലാം അവർ പിടിച്ചു വാങ്ങി. പിന്നീട് ഒരു പഴയ വീട്ടിലെത്തിച്ചും മർദ്ദിച്ചെന്നും മകൻ ഇതുവരെ ആ ഷോക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു.  ഇരുവരും പ്രണയത്തിലായിരുന്നില്ലെന്നാണ് യുവാവിൻറെ പിതാവും പറയുന്നത്. 

മുൻ കാമുകനായ യുവാവിനോട് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ യുവാവ് പിന്മാറാൻ തയ്യാറായില്ലെന്നുമാണ് വിവരം. തുടർന്നും പ്രണയ ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ യുവാവ് ശ്രമിച്ചതോടെയാണ് ലക്ഷ്മിപ്രിയയും പുതിയ കാമുകനും യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസ് പറയുന്നു. 

കേസിൽ ലക്ഷ്മിപ്രിയയാണ് ഒന്നാം പ്രതി. സംഭവവുമായി ബന്ധപ്പെട്ട്  എട്ടാം പ്രതി അമലിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ലക്ഷ്മിപ്രിയ ഉൾപ്പെടുന്ന 8 അംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന ലക്ഷ്മിപ്രിയയെ പോലീസ് പിടികൂടിയിരുന്നു. ഇനി 6 പേരെയാണ് കണ്ടെത്താനുള്ളത്. ഇവരെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News