പഞ്ചായത്ത് കിണറ്റിൽ യുവാവിന്റെ മൃതദേഹം; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

നെയ്യാർ ഡാമിൽ നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി മൃതദേഹം പുറത്തെടുത്തു. അവിവാഹിതനായ ഷൈജു ഒറ്റയ്ക്കാണ് താമസം

Written by - Zee Malayalam News Desk | Last Updated : Oct 28, 2023, 05:00 PM IST
  • ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി മൃതദേഹം പുറത്തെടുത്തു
  • ഇയാൾ നിർമ്മാണ തൊഴിലാളിയാണ്
  • മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചായത്ത് കിണറ്റിൽ യുവാവിന്റെ മൃതദേഹം; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

തിരുവനന്തപുരം: നെയ്യാറ്റിൻകര ചങ്കിലിയിൽ കിണറ്റിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവിലൂർ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചങ്കിലിയിലെ പഞ്ചായത്ത് വക കിണറ്റിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം വരും. കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നെയ്യാർ ഡാമിൽ നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടുകൂടി മൃതദേഹം പുറത്തെടുത്തു. അവിവാഹിതനായ ഷൈജു ഒറ്റയ്ക്കാണ് താമസം. ഇയാൾ നിർമ്മാണ തൊഴിലാളിയാണ്. വെള്ളറട പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. പ്രദേശത്ത് മീൻപിടുത്തക്കാർ എത്താറുള്ളത് പതിവാണ്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News