ബിരിയാണി കടം നൽകിയില്ല; മൂന്നംഗ സംഘം ജീവനക്കാരനെ അടിച്ചു, ക്യാമറ തകർത്തു

ബുധനാഴ്ച രാത്രി പത്തേകാലോടെ അക്ഷയ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്

Written by - Zee Malayalam News Desk | Last Updated : May 25, 2023, 02:58 PM IST
  • സംഭവത്തിൽ ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി
  • വടിയും, ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം
  • തൃപ്രയാർ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന
ബിരിയാണി കടം നൽകിയില്ല; മൂന്നംഗ സംഘം ജീവനക്കാരനെ അടിച്ചു, ക്യാമറ തകർത്തു

തൃശ്ശൂർ: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ തൃപ്രയാറിൽ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു. ആക്രമണത്തിൽ റസ്റ്റോറന്റിലെ  ജീവനക്കാരന് ഗുരുതര പരിക്ക്. തൃപ്രയാർ സെന്ററിൽ  ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത്.കഴിഞ്ഞദിവസം രാത്രി പത്തേകാലോടെയാണ് സംഭവം. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നാട്ടിക മേഖല സെക്രട്ടറി കൂടിയായ തൃപ്രയാർ എരണേഴുത്ത് വീട്ടിൽ അക്ഷയ് യുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റ്. 

ബുധനാഴ്ച രാത്രി പത്തേകാലോടെ അക്ഷയ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. റസ്റ്റോറന്റിലെത്തിയ മൂന്ന് യുവാക്കൾ കാഷ് കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്ന ആസാം സ്വദേശി ജുനൈദിനോട് ഭക്ഷണം ആവശ്യപ്പെടുകയും തുക പറഞ്ഞതോടെ പണമില്ലെന്നും കടം നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

Also Read: ദിവസങ്ങൾക്ക് മുന്നേ രണ്ടാം വിവാഹം, വീട്ടിലെന്നും കലഹം; ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ്

ഉടമ അറിയാതെ കടം നൽകാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ മൂന്നംഗ സംഘം  ആക്രമിക്കുകയായിരുന്നു. കാഷ് കൗണ്ടറിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ തകർത്ത സംഘം ജീവനക്കാരനെ  മർദ്ദിച്ചു. ആക്രമണത്തിൽ ജീവനക്കാരന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റു. വടിയും, ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം.  തൃപ്രയാര് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന

സംഭവത്തിൽ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ തൃപ്രയാർ യൂനിറ്റ് കമ്മറ്റിയും,തൃശൂർ ജില്ലാ കമ്മറ്റിയും  ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. മേഖലയിലെ ഹോട്ടലുകൾക്ക് സുരക്ഷിതമായ വ്യാപാര സാഹചര്യം ഒരുക്കണമെന്നും, പ്രതികൾക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി.ബിജുലാലും, ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News