Crime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽ

കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്ലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2024, 11:58 AM IST
  • കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റാഷിദ്, പി. മുസ്തഫ എന്നിവരെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.
  • കവറടക്കം 3.88 ഗ്രാം എം.ഡി.എം.എയാണ് രണ്ട് പേരില്‍ നിന്നായി പിടിച്ചെടുത്തത്.
Crime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽ

വയനാട്: കൽപ്പറ്റയിൽ സ്പാ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് റാഷിദ്, പി. മുസ്തഫ എന്നിവരെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കവറടക്കം 3.88 ഗ്രാം എം.ഡി.എം.എയാണ് രണ്ട് പേരില്‍ നിന്നായി പിടിച്ചെടുത്തത്. കൂടാതെ എം.ഡി.എം.എ വില്‍പന നടത്തി നേടിയ 91000 രൂപയും, പോക്കറ്റ് ത്രാസും, ട്രാന്‍സ്പരന്റ് പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു.

ജില്ലകളിലേക്കെത്തുന്ന വിനോദസഞ്ചാരികളെ വിവിധ ഹോംസ്‌റ്റേകളിലേക്ക് എത്തിക്കുന്ന ജോലിയാണ് റാഷിദിന്. കസ്റ്റമേഴ്‌സിന് ആവശ്യമെങ്കില്‍ അടിവാരത്ത് പോയി എം.ഡി.എം.എ വാങ്ങി നല്‍കാറുണ്ട് ഇയാൾ. ഇവര്‍ക്ക് വേണ്ട അളവില്‍ തൂക്കി നല്‍കുന്നതിനാണ് ത്രാസ് ഇവര്‍ കൈവശം വെച്ചിരുന്നത്. കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന. 

Also Read: Kerala Rain Update: പെയ്തൊഴിയാതെ പേമാരി; ഓറഞ്ച് അലർട്ട് 4 ജില്ലകളിൽ, ഉയർന്ന തിരമാല മുന്നറിയിപ്പും

 

നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്‍ശന പരിശോധനയും നടപടികളും വയനാട് പോലീസ് തുടരുകയാണ്. ജൂലൈ മാസത്തില്‍ മാത്രം എം.ഡി.എം.എ പിടികൂടുന്ന അഞ്ചാമത്തെ കേസാണിത്. അഞ്ച് കേസുകളിലായി ഇതുവരെ എട്ടു പേര്‍ പിടിയിലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News