Crime News: കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

Kasargod Crime News: മൊറത്തണയിലെ മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 09:20 AM IST
  • കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
  • മറ്റ്‌ രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
  • മൊറത്തണയിലെ മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
Crime News: കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി  ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം: കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനെ നാലംഗ സംഘം വാൾ വീശുകയും കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്കുമാറിന്റെ നിർദേശപ്രകാരം എസ്ഐ നിഖിലും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. 

Also Read: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരൻ മരിച്ചു

 

മറ്റ്‌ രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  മൊറത്തണയിലെ മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം കാർ ആവശ്യപ്പെട്ടെങ്കിലും തരാൻ പറ്റില്ലെന്ന്‌ പറഞ്ഞതിനെ തുടർന്ന് സംഘത്തിലെ ഒരാൾ സ്കൂട്ടറിൽ സൂക്ഷിച്ച വാൾ എടുത്ത്‌ വീശുകയും മറ്റു മൂന്നുപേർ ചേർന്ന് സാദിഖിനെ മർദിക്കുകയുമുണ്ടായി.

Also Read: ശനി വക്രി സൃഷ്ടിക്കും ശശ് മഹാപുരുഷ രാജയോഗം; ഇവർക്ക് ലഭിക്കും ഇട്ടുമൂടാനുള്ള സമ്പത്ത്!

 

ഇതിനിടയിൽ സംഘത്തിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന പെട്രോൾ കാറിന് മുകളിലേക്കൊഴിച്ച് തീ വെക്കാൻ ശ്രമം നടത്തി. കേസിൽ അറസ്റ്റിലായ അസ്‌കർ കേരളത്തിലും കർണാടകയിലും വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ലഹരിമരുന്ന്‌ കടത്ത് തുടങ്ങിയ 11 കേസുകളിൽ പ്രതിയാണ്. ഇയാളെ ഒരു തവണ കാപ്പ നിയമപ്രകാരം ജയിലിലടച്ചിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ് ഏതാനും മാസം മുൻപാണ് ഇവർ പുറത്തിറങ്ങിയത് അതിനെയാണ് ഈ കൃത്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News