Vijay Babu : വിജയ് ബാബു ബലാത്സംഗ കേസ്; അമ്മ സംഘടന വിശദീകരണം തേടി, നാളെ അടിയന്തര എക്സിക്യൂട്ടീവ് യോഗം

സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ 'അമ്മ സംഘടന നിയമോപദേശം തേടിയിട്ടുണ്ടെന്നും  റിപ്പോർട്ടുകളുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2022, 02:37 PM IST
  • സംഭവത്തിൽ തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.
  • നാളെ ചേരുന്ന യോഗത്തിൽ കേസിലെ വിജയ് ബാബുവിന്റെ വിശദീകരണവും ചർച്ച വിഷയമാകും.
  • സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ 'അമ്മ സംഘടനാ നിയമോപദേശം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Vijay Babu : വിജയ് ബാബു ബലാത്സംഗ കേസ്; അമ്മ സംഘടന വിശദീകരണം തേടി, നാളെ അടിയന്തര എക്സിക്യൂട്ടീവ് യോഗം

കൊച്ചി:  ബലാത്സംഗ കേസിൽ വിജയ് ബാബുവിനോട് താരസംഘടനയായ അമ്മ വിശദീകരണം തേടി. സംഭവത്തിൽ തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ നാളെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. നാളെ ചേരുന്ന യോഗത്തിൽ കേസിലെ വിജയ് ബാബുവിന്റെ വിശദീകരണവും ചർച്ച വിഷയമാകും. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ 'അമ്മ സംഘടനാ നിയമോപദേശം തേടിയിട്ടുണ്ടെന്നും  റിപ്പോർട്ടുകൾ ഉണ്ട്. 

അതേസമയം വിജയ് ബാബുവിനായ വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാ​ഗരാജു പറഞ്ഞു. മുൻകൂർ ജാമ്യപേക്ഷ പരി​ഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്.  

ALSO READ: Vijay Babu : അറസ്റ്റ് ചെയ്യാൻ വിദേശത്ത് പോകേണ്ടി വന്നാൽ പോകും, വിജയ് ബാബുവിന് കുരുക്ക് മുറുക്കി പോലീസ്

വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 22ന് പരാതി ലഭിച്ച അന്ന് തന്നെ സംഭവത്തിൽ കേസെടുത്തുവെന്നും അന്വേഷണത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും നാ​ഗരാജു പറഞ്ഞു. ഇരയെയും സാക്ഷികളെയും നടൻ സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാൽ വേറെ കേസെടുക്കും. വിജയ് ബാബുവിനെതിരെ പുതിയതായി വന്ന മീ ടൂ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെ വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ആളെ കണ്ടെത്താൻ കൊച്ചി സിറ്റി പോലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ആരാണ് ആരോപണം ഉന്നയിച്ചതെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചിരിക്കുകയാണ്. WASH എന്ന പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിൽ നിന്നുള്ള ആളാണ് ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനും തയ്യാറാണെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനുള്ള നടപടികളും പോലീസ് ഉടൻ തുടങ്ങും.

ജോലിസംബന്ധമായ ചർച്ചയ്ക്കിടയിൽ ലൈംഗികമായി സമീപിച്ചു എന്നായിരുന്നു വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിൽ പങ്കുവച്ച കുറിപ്പിലെ വെളിപ്പെടുത്തൽ. മദ്യം വാഗ്ദാനം ചെയ്തുവെന്നും ചുംബിക്കാൻ ശ്രമിച്ചുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ വേനലവധിക്ക് ശേഷം മാത്രമേ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയുള്ളൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News