Ganja Case: ഒന്നര കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ; പിടിച്ചത് വീട്ടിൽ നിന്ന്

പരിശോധനയിൽ വീട്ടിനുള്ളിൽ വലിയ ഷോൾഡർ ബാഗിനുള്ളിലായി സൂക്ഷിച്ച നിലയിൽ 1.600 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Dec 1, 2023, 04:25 PM IST
  • വലിയ ഷോൾഡർ ബാഗിനുള്ളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്
  • പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
  • യുവതിയുടെ വീട്ടിലായിരുന്നു കഞ്ചാവ്
Ganja Case: ഒന്നര കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ; പിടിച്ചത് വീട്ടിൽ നിന്ന്

കണ്ണൂർ:  ഒന്നര കിലോ കഞ്ചാവുമായി യുവതിയെ വീട്ടിൽ നിന്നും എക്സൈസ് സംഘം പിടികൂടി. കണ്ടങ്കാളി മുല്ലക്കൊടിലെ നിഖില (28) ആണ് അറസ്റ്റിലായത്.  1.6 കിലോയാണ് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടർന്ന്  തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് എക്സൈസ് സംഘം വീട് വളഞ്ഞ് പരിശോധന നടത്തിയത്.

പരിശോധനയിൽ വീട്ടിനുള്ളിൽ വലിയ ഷോൾഡർ ബാഗിനുള്ളിലായി സൂക്ഷിച്ച നിലയിൽ 1.600 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് വില്പനയ്ക്കെത്തിച്ചതായാണ് എക്സൈസ് ഓഫീസർമാരോട് പറഞ്ഞത്.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

തളിപ്പറമ്പ് എക്സൈസ് ഓഫീസർമാരായ പി.ആർ സജീവ്, എം.വി അഷറഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സൂരജ്, വിനീത്, പയ്യന്നൂർ റെയ്ഞ്ച് വനിതാ സിവിൽ എക്സൈസ് ഓഫീസർ ലതിക, ഡ്രൈവർ അജിത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News