Ganja Seized : ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ

ആന്ധ്ര പ്രദേശിൽ നിന്നുമെത്തിച്ച ഒന്നര കിലോ കഞ്ചാവാണ് ഇവരുടെ കാറിൽ നിന്നും പോലീസ് കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 10:08 PM IST
  • ആന്ധ്ര പ്രദേശിൽ നിന്നും കഞ്ചാവ് കാറിൽ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പോലീസ് പിടിയിലായത്
Ganja Seized : ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം : കാറിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ തിരവനന്തപുരം പൊഴിയൂരിൽ പോലീസ് പിടിയിൽ. ഒന്നര കിലോ കഞ്ചാവുമായി കഴക്കൂട്ടം മംഗലാപുരം സ്വദേശി അൻസാർ തിരുമല സ്വദേശി അഭിലാഷ് എന്നിവരെയാണ് പൊഴിയൂർ പോലീസിന്റെ സഹായത്തോടെ കൂടി ലഹരിവിരുദ്ധ സ്ക്വഡ്  പിടികൂടിയത്.

ആന്ധ്ര പ്രദേശിൽ നിന്നും കഞ്ചാവ് കാറിൽ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പോലീസ് പിടിയിലായത്. കാരോട് - കഴക്കൂട്ടം ബൈപ്പാസിൽ കയറിയതോടെ  ചെങ്കവിള ഭാഗത്ത് വച്ചു പൊഴിയൂർ എസ്.ഐ രാജേഷ്, ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ ഷിബു കുമാറാണ് പ്രതികളെ പിടികൂടിയത്.

ALSO READ : MDMA Seized: കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിൽ നിന്നും കിട്ടിയത് കഞ്ചാവും എംഡിഎംഎയും; 2 പേർ അറസ്റ്റിൽ

അതേസമയം പാറശ്ശാലയിൽ ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെയും കുടുംബത്തെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസ് പിടിയിൽ. പാറശ്ശാല പരശുവയ്ക്കൽ സ്വദേശി അജിയെയും കുടുംബത്തെയുമാണ് കഞ്ചാവ് മാഫിയ സംഘത്തിൽ പെട്ട മൂന്ന് പേർ ചേർന്ന് ആക്രമിച്ചത്. തുടർന്ന് കേസിൽ രണ്ടും മൂന്നും പ്രതികളായ അനീഷ് അബിൻ എന്നിവർ ഒളിവിൽ പോകുകയായിരുന്നു. 

ആറ് മാസങ്ങൾക്ക് ശേഷമാണ് പോലീസ് പ്രതികളെ എറണാകുളത്ത് വെച്ച് പിടികൂടുന്നത്. ഒന്നാം പ്രതിയായ മിഥുനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എറണാകുളത്ത് പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പാറശ്ശാല പോലീസ് ഇരുവരെയും പിടികൂടിയത്. അബിനും അനീഷ് മാസങ്ങളായി ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം അബിന്റെ പെൺസുഹൃത്തിനെ  കാണാനായി എറണാകുളത്ത് രണ്ടു പ്രതികളും എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News