കൂട്ടുപ്രതിയായ സ്ത്രീക്കൊപ്പം ഭർത്താവ് നിൽക്കുന്നു; ഭാര്യ കോടതിയിൽ കയറി തല്ലി

Wife Beat Husband : സാമ്പത്തിക തട്ടിപ്പ് കേസുമായി ഭർത്താവ് കോടതിയിൽ എത്തിയപ്പോഴാണ് ഭാര്യ തല്ലുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 04:57 PM IST
  • കോടതി മുറിയിൽ വെച്ചാണ് ഭാര്യ ഭർത്താവിനെ തല്ലിയത്
  • ഭർത്താവ് മറ്റൊരു സ്ത്രീയുമായി നിൽക്കുന്നത് കണ്ടതിൽ പ്രകോപിതയായിട്ടാണ് ഭാര്യ തല്ലുന്നത്
  • സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഭർത്താവ് കോടതിയിൽ എത്തിയത്
കൂട്ടുപ്രതിയായ സ്ത്രീക്കൊപ്പം ഭർത്താവ് നിൽക്കുന്നു; ഭാര്യ കോടതിയിൽ കയറി തല്ലി

തിരുവനന്തപുരം : കോടതിയിൽ വെച്ച് ഭാര്യ ഭർത്താവിനെ തല്ലി. ഇന്ന് ഏപ്രിൽ ഒന്നിന് രാവിലെ കാട്ടാക്കട ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ വെച്ചാണ് സംഭവം. കൂട്ടുപ്രതിയായ സ്ത്രീക്കൊപ്പം ഭർത്താവ് നിൽക്കുന്നത് കണ്ട് പ്രകോപിതയായ ഭാര്യ കോടതി മുറിയിൽ കയറി തല്ലുകയായിരുന്നു. ശേഷം മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

കല്ലയം സ്വദേശിയായ ഭർത്താവിനെയാണ് കുടപ്പനക്കുന്ന് സ്വദേശിനിയായ ഭാര്യ മർദ്ദിക്കുന്നത്. ഭർത്താവ് നടത്തിയ സാമ്പത്തിക തട്ടപ്പി കേസുമായി ബന്ധപ്പെട്ടാണ് ഭാര്യ കാട്ടാക്കട ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തുന്നത്. ഭർത്താവിനൊപ്പം കേസിൽ കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീയുമെത്തിയിരുന്നു.

ALSO READ : അഭിഭാഷകയെ ജഡ്ജി കയറിപിടിച്ചെന്ന് പരാതി; ജില്ല ജഡ്ജിയെ പാലയിലേക്ക് സ്ഥലം മാറ്റി

ഇരുവരെയും ഒരുമിച്ച് കോടതി മുറിയിൽ കണ്ടത് ഭാര്യയെ പ്രകോപിപ്പിച്ചു. തുടർന്ന് കോടതി മുറിയൽ വെച്ച് തന്നെ ഭാര്യ തന്റെ ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം കോടതിയിൽ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ഉണ്ടായി. തുടർന്ന് കോടതി നിർദേശപ്രകാരം ഭാര്യയെ ഭർത്താവിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News