ജയിലിൽ പ്രത്യേക ഡയറ്റ് അനുവദിക്കണമെന്ന് ഗുസ്തിതാരം സുശീൽ കുമാർ ; ആഗ്രഹമാണ്, ആവശ്യമല്ലെന്ന് Court

മറ്റൊരു ഗുസ്തി താരത്തിന്റെ കൊലപാതകത്തെ തുടർന്ന് ജയിലിൽ കഴിയുകയാണ് ഒളിമ്പിക്‌സ് താരം കൂടിയായ സുശീൽ കുമാർ.

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 07:40 PM IST
  • ഇന്ന് സുശീൽ കുമാറിന്റെ പെറ്റീഷൻ പരിഗണിച്ച കോടതിയാണ് ആവശ്യം തള്ളിയത്.
  • ഇത് ആവശ്യമല്ലെന്നും ആഗ്രഹമാണെന്നും കോടതി കൂട്ടിചേർത്തു.
  • മറ്റൊരു ഗുസ്തി താരത്തിന്റെ കൊലപാതകത്തെ തുടർന്ന് ജയിലിൽ കഴിയുകയാണ് ഒളിമ്പിക്‌സ് താരം കൂടിയായ സുശീൽ കുമാർ.
  • പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ സുശീൽ കുമാറിന് മറ്റ് അസുഖങ്ങൾ ഒന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു.
ജയിലിൽ പ്രത്യേക ഡയറ്റ് അനുവദിക്കണമെന്ന് ഗുസ്തിതാരം സുശീൽ കുമാർ ; ആഗ്രഹമാണ്, ആവശ്യമല്ലെന്ന് Court

New Delhi: ജയിലിൽ പ്രത്യേക ഡയറ്റ് അനുവദിക്കണമെന്ന ഗുസ്തിതാരം സുശീൽ കുമാറിന്റെ (Sushil Kumar) ആവശ്യം കോടതി തള്ളി. ഇന്ന് സുശീൽ കുമാറിന്റെ പെറ്റീഷൻ പരിഗണിച്ച കോടതിയാണ് ആവശ്യം തള്ളിയത്. ഇത് ആവശ്യമല്ലെന്നും ആഗ്രഹമാണെന്നും കോടതി കൂട്ടിചേർത്തു. മറ്റൊരു ഗുസ്തി താരത്തിന്റെ കൊലപാതകത്തെ തുടർന്ന് ജയിലിൽ കഴിയുകയാണ് ഒളിമ്പിക്‌സ് താരം കൂടിയായ സുശീൽ കുമാർ.

പ്രതി ഇപ്പോൾ നൽകിയ പെറ്റീഷനിൽ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് പറയുന്നില്ല. 2018 ലെ ഡൽഹി ജയിൽ (Jail)നിയമങ്ങൾക്ക് അനുസരിച്ച് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമമാണ് ജയിലിൽ നൽകുന്നതെന്നും കോടതി കൂട്ടിചേർത്തു. മാത്രമല്ല പ്രത്യേക ക്രമീകരണം ഏർപ്പെടുത്താൻ സുശീൽ കുമാറിന് (Sushil Kumar)മറ്റ് അസുഖങ്ങൾ ഒന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു.

ALSO READ: Wrestler Sushil Kumar ഗുസ്തി താരത്തെ വടി കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് [VIDEO]

23 കാരനായി സാഗർ റാണയെന്ന ഗുസ്തിതാരത്തെ കൊലപ്പെടുത്തിയ കേസിലാണ് സുശീൽ കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിത്.  ന്യൂ ഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയത്തിന്റെ പാർക്കിങ് ലോട്ടിന് പുറത്ത് വെച്ചാണ് യുവ ഗുസ്തി താരമായ സാഗർ റാണ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിത്‌സയിലായിരുന്ന സാഗർ റാണയുടെ മരണത്തിന് ശേഷം ഒളിംപിക്സ് (Olympics) താരമായ സുശീൽ കുമാർ ഒളിവിലായിരുന്നു, 

ALSO READ: Wrestling താരം Sushil Kumar നെ കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്

മൂന്നാഴ്ച്ചകളോളം ഒളുവിൽ കഴിഞ്ഞ സുശീൽ കുമാറിനെ ഡൽഹിക്ക് പുറത്ത് മുണ്ടകായിൽ നിന്നാണ്  സഹായിയായ അജയ് കുമാറിനൊപ്പം അറസ്റ്റ് ചെയ്‌തത്‌. സുശീൽ കുമാറിനെ കൂടാതെ ഈ കേസിൽ നാല് പേരെയും കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ഗുസ്തി താരത്തിന്റെ കൊലപാതകം : Wrestler Sushil Kumar നെ ഡൽഹി സ്റ്റേഡിയത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഇന്ത്യക്കായി രണ്ട് ഒളിമ്പിക്സുകളിൽ നിന്ന് രണ്ട് ഗുസ്തിയിൽ രണ്ട് മെഡലുകൾ നേടിയ താരമാണ് സുശീൽ. 2008ൽ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2012 ലണ്ടൺ ഒളിമ്പിക്സിൽ വെള്ളിയുമാണ് താരം ഇന്ത്യക്കായി കരസ്ഥമാക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്....  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News