കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

Written by - Zee Hindustan Malayalam Desk | Last Updated : Dec 22, 2020, 09:48 PM IST
  • Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ
  • ത്രീവ്രവാദ ബന്ധം: തൃശൂരും കോഴിക്കോടുമായി 7 ഇടത്ത് NIA യുടെ പരിശോധന
  • വീണ്ടും 6000ത്തിന്റെ മുകളിൽ സംസ്ഥാനത്തെ COVID
  • CBSE: ആശങ്കകള്‍ക്ക് വിരാമം, 2021 ഫെബ്രുവരി വരെ ബോര്‍ഡ്​ പരീക്ഷകള്‍ ഉണ്ടാവില്ല
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ
അഭയ കേസിൽ ക്നാനായ കത്തോലിക്ക സഭയുടെ വൈദികൻ  തോമസ് എം കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റകാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറ‍ഞ്ഞത്. Read More...

ത്രീവ്രവാദ ബന്ധം: തൃശൂരും കോഴിക്കോടുമായി 7 ഇടത്ത് NIA യുടെ പരിശോധന

സംസ്ഥാനത്ത് ഏഴ് ഇടത്ത് എൻഐഎയുടെ റെയ്ഡ്. തൃശൂരിലും കോഴിക്കോടുമായിട്ടാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തിയത്. ഖത്തിറിൽ പ്രവാസികളായിരുന്ന ഏഴ് പേർക്ക് സിറിയിലെ ത്രീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള വിവരത്തെ തുടർന്നാണ് NIA റെയ്ഡ് നടത്തിയത്. Read More...

വീണ്ടും 6000ത്തിന്റെ മുകളിൽ സംസ്ഥാനത്തെ COVID
6049 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ശതമാനം. 27 പേരുടെ മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് ആകെ മരിക്കുന്നവരുടെ എണ്ണം 2870 ആയി. Read More...

CBSE: ആശങ്കകള്‍ക്ക് വിരാമം, 2021 ഫെബ്രുവരി വരെ ബോര്‍ഡ്​ പരീക്ഷകള്‍ ഉണ്ടാവില്ല

കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ 2021ലെ CBSE ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിവരെ എന്തായാലും നടത്താന്‍ കഴിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യക്തമാക്കി. Read More...

കുട്ടികളെ മ‌ർദിക്കുന്ന വീഡിയോയിലെ ആ ക്രൂരൻ അറസ്റ്റിൽ
കഴിഞ്ഞ ദിവസം Facebook ൽ വയറലായ കുട്ടികളെ ക്രീരമായി മർദിക്കുന്ന വീഡിയോയിലെ അച്ഛനെ തിരിച്ചറഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി 45കാരനായ സുനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read More...

Mumbai നിശാപാര്‍ട്ടി റെയ്‌ഡ്: Protocol സംബന്ധിച്ച ധാരണയില്ലായിരുന്നുവെന്ന് സുരേഷ് റെയ്‌ന
കോവിഡ്‌  പ്രോട്ടോകോള്‍ ലംഘനം നടന്നതിനെത്തുടര്‍ന്ന് മുംബൈയിലെ ക്ലബില്‍ നടന്ന പോലീസ് റെയ്‌ഡില്‍ ക്രിക്കറ്റ് താരം  സുരേഷ് റെയ്‌നയടക്കം പ്രമുഖര്‍ കസ്റ്റഡിയില്‍. Read More...

 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

More Stories

Trending News