തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6000ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥരീകരിച്ചു. ഒരു ദിവസത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കണക്ക് 5000ത്തിന്റെ മുകളിൽ എത്തിയിരിക്കുകയാണ്. 6049 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ശതമാനം. 27 പേരുടെ മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് ആകെ മരിക്കുന്നവരുടെ എണ്ണം 2870 ആയി.
ജില്ലകൾ തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം- 333, കൊല്ലം- 498, പത്തനംതിട്ട- 546, ആലപ്പുഴ- 329, കോട്ടയം- 760, ഇടുക്കി- 108, എറണാകുളം- 686, തൃശൂർ- 747, പാലക്കാട്- 303, മലപ്പുറം- 565, കോഴിക്കോട്- 598, വയനാട്-202, കണ്ണൂർ- 302, കാസർകോട്- 72. ഏറ്റവും കൂടതൽ രോഗികളുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത് കോട്ടയം (Kottayam) ജില്ലയിലാണ്.
ALSO READ: COVID update: കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്, 3423 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
64,829 സാമ്പിളികൾ പരിശോധിച്ചപ്പോഴാണ് 6,049 പേർക്ക് രോഘ ബാധയുണ്ടായിയെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി(Test Positivity) തുടർച്ചയായ രണ്ടാം ദിവസമാണ് 10ൽ താഴുന്നത്. കഴിഞ്ഞ ദിവസം 9.82 ആയിരുന്നെങ്കിൽ ഇന്ന് 9.33 ആയി കുറഞ്ഞത് ആശ്വാസകരമായ കാര്യമാണ്.
ഇന്ന് രോഗം (COVID 19) സ്ഥിരീകരിച്ചവരിൽ 60 പേർ ആരോഗ്യ പ്രവർത്തകരാണ്. 575 പേരുടെ രോഗമുറവിടം വ്യക്തമല്ല.108 പേർ കേരളത്തിന്റെ പുറത്ത് നിന്ന് വന്നവരുമാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ALSO READ: ആശങ്ക പടർത്തി COVID വീണ്ടും വർധിക്കുന്നു; ഇന്ന് സംസ്ഥാനത്ത് 6293 പേർക്ക് COVID
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,79,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,178 പേര്‍ ക്വാറന്റൈനിലും 13,533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1441 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
27 മരണങ്ങളാണ് (COVID Death) കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം- ആറ്റിങ്ങല്‍ സ്വദേശി ശിവാനന്ദന്‍ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര്‍ സ്വദേശിനി രാധാമണി (58),
കൊല്ലം- കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58),
പത്തനംതിട്ട- സ്വദേശിനി ചെല്ലമ്മ (84)
ആലപ്പുഴ- അരൂര്‍ സ്വദേശി കെ.ആര്‍. വേണുനാഥന്‍ പിള്ള (76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേര്‍ത്തല സ്വദേശി തോമസ് (75),
ALSO READ: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം
എറണാകുളം- തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂര്‍ സ്വദേശി ഭാസ്‌കരന്‍ നായര്‍ (85),
തൃശൂര്‍- കോട്ടപ്പുറം സ്വദേശിനി ആനി (80),
പാലക്കാട്- കൂടല്ലൂര്‍ സ്വദേശി ഹംസ (65),
മലപ്പുറം-തിരൂര്‍ക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്ണന്‍ (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂര്‍ സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിര്‍മല (49), ഓമന്നൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (64),
വയനാട്- വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്ദലവി (64), ബത്തേരി സ്വദേശിനി ആമിന (68),
കണ്ണൂര്‍- ആറളം സ്വദേശി കരുണാകരന്‍ (92), അറവാഞ്ചല്‍ സ്വദേശിനി സൈനബ (72)
ഇതോടെ സംസ്ഥാനത്തെ ആകെ മരണം 2870 ആയി.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy