ഡിയര്‍ സിന്ദഗി: ആര്‍ക്കാണോ കുറവ് മാര്‍ക്ക്, അവരിലാണ് പ്രതീക്ഷ!

കുട്ടികള്‍ എപ്പോഴും ഉയരങ്ങളില്‍ തന്നെയെത്തും, ഇതിനായി നമ്മള്‍ ചെയ്യേണ്ടത് അവര്‍ക്ക് ശരിയായ പാത തെരഞ്ഞെടുക്കാന്‍ അവരെ നന്നായി സഹായിക്കുക എന്നതാണ്. അതാണ് നമ്മുടെ ദൗത്യം. 

Last Updated : May 30, 2018, 02:09 PM IST
ഡിയര്‍ സിന്ദഗി: ആര്‍ക്കാണോ കുറവ് മാര്‍ക്ക്, അവരിലാണ് പ്രതീക്ഷ!

പരീക്ഷാ ഫലങ്ങള്‍ അറിഞ്ഞു തുടങ്ങി മൊബൈലുകളിലും, ഫേയ്സ് ബുക്കുകളും ഒക്കെ ഉന്നത വിജയം നേടിയ കുട്ടികളെ കൊണ്ട് നിറഞ്ഞു കവിയുന്നു. ഇത് മറ്റു കുട്ടികളുടെ ചിന്തയില്‍ ഉണ്ടാക്കുന്ന മാറ്റം എന്താണെന്ന്‍ ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 

ഉന്നത വിജയം നേടിയ കുട്ടികള്‍ ഉന്നത വിജയം നേടാത്ത കുട്ടികളെക്കാള്‍ എത്ര നല്ലതായിരിക്കും. ഇത് മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് എന്തെന്നാല്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയ കുട്ടികള്‍ ഉന്നത വിജയം നേടിയ കുട്ടികളെക്കല്‍ മോശമാണെന്ന് എങ്ങനെപറയാം എന്നതുതന്നെയാണ്. ഇത് ഭാരതത്തിന്‍റെ മാത്രം കാര്യമല്ല ലോകത്തിലെ എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്‌. ചരിത്രം, ശാസ്ത്രം, ഗവേഷണം, രാഷ്ട്രീയം, കല, സിനിമ എന്നിവ എടുത്തുനോക്കിയാല്‍ നമുക്ക് കാണാം പഠനത്തില്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയവരാണ് ഇത്തരം മേഖലകളില്‍ കൂടുതല്‍ തിളങ്ങിയിരിക്കുന്നത് എന്നത്.  

നോബല്‍ സമ്മാനം കിട്ടുന്നവരുടെ കാര്യവും ഇതുതന്നെയാണ്. കുട്ടികള്‍ സ്കൂളില്‍ തോല്‍ക്കാറുണ്ട് അത് കുട്ടികളുടെ പ്രശ്നമല്ല സ്കൂളുകളിലെ പരീക്ഷാ പ്രമാണങ്ങളുടെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ്‌ കൂടുതല്‍ മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് വേണ്ടിയല്ല. അവരുടെ വിജയം സമൂഹം മൊത്തമായി ഏറ്റെടുത്തു കഴിഞ്ഞു. ഇത് സ്വന്തം പ്രതീക്ഷകള്‍ക്ക് വിപരീതമായി മോശം റിസള്‍ട്ട്‌ വന്ന് നെഞ്ചുതകര്‍ന്നിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ്' 

സിബിഎസ്ഇയുടെ റിസള്‍ട്ട്‌ വന്നപ്പോള്‍ ഒരുപാട് കുട്ടികള്‍ക്ക് മികച്ച വിജയം കൈവരിക്കാനായി, അതുപോലെതന്നെ ഒരുപാട് കുട്ടികള്‍ക്ക് സ്വന്തം പ്രതീക്ഷകള്‍ക്ക് വിപരീതമായ മാര്‍ക്ക് ആണ് കിട്ടിയതും. വിപരീതമായ റിസള്‍ട്ട്‌ വന്ന കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മള്‍ ആദ്യം ഓര്‍ക്കേണ്ടത് കഴിഞ്ഞ 70 വര്‍ഷമായി ഈ ഉന്നത വിജയം നേടിയ കുട്ടികള്‍ ഈ രാജ്യത്തിന്‌ വേണ്ടി എന്തു ചെയ്തുവെന്നാണ്, ഇതിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ. 

എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യം ഉന്നത വിജയം നേടിയവര്‍ അവര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതാണ്. അതുകൊണ്ട്തന്നെ കുറഞ്ഞ മാര്‍ക്ക് കിട്ടിയവരെ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍, നിങ്ങളെ ഈ നാടിന് ഉപകരിക്കും.  നല്ല മാര്‍ക്കുകള്‍ വാങ്ങി ഓരോരുത്തരും പുറം രാജ്യത്ത് പോയി പഠിക്കുന്നു, അതിനുശേഷം അവിടെ ജോലി കിട്ടി ആ നാടിനെ സേവിക്കുന്നു. അതുകൊണ്ട് നമ്മുടെ രാജ്യത്തിന്‌ എന്ത് ഉപയോഗമാണുള്ളത്‌. പത്തിന്‍റെയോ പന്ത്രണ്ടിന്‍റെയോ മാര്‍ക്ക് ആരുടേയും ജീവിതത്തിലെ നാഴികക്കല്ലോന്നും അല്ല എന്ന് നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. 

നമ്മള്‍ എപ്പോഴെങ്കിലും നമ്മുടെ ലോകത്തിലെ ചില സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ അവിടെ അവര്‍ ഇന്നും സ്വന്തം കുട്ടികളെ ഏഴ് വയസ്സിനുശേഷം മാത്രം സ്കൂളില്‍ വിടുന്നു, അതുപോലെതന്നെ അമേരിക്കന്‍ കോളേജുകള്‍, അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് കുട്ടികള്‍ക്ക് എന്തിനോടാണ് കൂടുതല്‍ അഭിരുചിയെന്നും അതിനെക്കുറിച്ച് ചിന്തിച്ച് സ്വയം മനസ്സിലാക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതിലുമാണ്. 

നമ്മുടെ തലമുറകള്‍ മാറിമറിയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ തീരുമാനങ്ങളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.  നമ്മള്‍ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ടാഗോറിന്‍റെ വിശ്വ ഭാരതി പാത തെരഞ്ഞെടുത്തിട്ടില്ല. ഗാന്ധിയെയോ, ബുദ്ധനെയോ അല്ലെങ്കില്‍ ഐന്‍സ്റ്റീനിന്‍റെയോ വാക്കുകള്‍ കേട്ടിരുന്നില്ല.    

ഇപ്പോഴും നമ്മള്‍ മനസിലാക്കാത്ത കാര്യം എന്ന് പറയുന്നത് പരിസ്ഥിതിയെ രക്ഷിക്കാന്‍ ചെടിചട്ടിയില്‍ ഒരു ചെടി വച്ചാല്‍ പോര എന്ന സത്യമാണ്‌.  അതിന് ചെടികളുടെ കൂട്ടം തന്നെവേണം അതുപോലെയാണ് സയന്‍സും ടെക്നോളജിയും മനസിലാക്കുന്ന രാജ്യം ഉണ്ടാകുന്നത് മുതിര്‍ന്നവരില്‍ നിന്നല്ല, അതിന്‍റെ വിത്തുകള്‍ പാകേണ്ടത് കുട്ടികളിലാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ മാര്‍ക്ക് ഷീറ്റിലെ മാര്‍ക്ക് അനുസരിച്ച് കുട്ടികള്‍ക്ക് വിലയിടുന്നത് നിര്‍ത്തു, അത് നമ്മള്‍ ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്‌. 

അത് കുട്ടികളെ മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ ആത്മഹത്യചെയ്യുന്നതിന് വഴിതെളിക്കും. അതുകൊണ്ടുതന്നെ നിങ്ങള്‍ കുട്ടികളെ മനസിലാക്കിപ്പിക്കുക സ്കൂളുകളിലെ മാര്‍ക്ക് കൂടുതലും കുറവും അവരുടെ ജീവിതത്തെ ബാധിക്കില്ലയെന്ന്. മാത്രമല്ല നിങ്ങള്‍ എപ്പോഴും ഓര്‍ക്കുകയും അതുപോലെ മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്യേണ്ട കാര്യം എന്താണെന്നാല്‍ കുട്ടികള്‍ക്ക് പരാജയമില്ല, പരാജയം സ്കൂളുകള്‍ക്കാണ് എന്നത്. കുട്ടികള്‍ എപ്പോഴും ഉയരങ്ങളില്‍ തന്നെയെത്തും, ഇതിനായി നമ്മള്‍ ചെയ്യേണ്ടത് അവര്‍ക്ക് ശരിയായ പാത തെരഞ്ഞെടുക്കാന്‍ അവരെ നന്നായി സഹായിക്കുക എന്നതാണ്. അതാണ് നമ്മുടെ ദൗത്യം. 

ലേഖകന്‍ സീ ന്യൂസ്‌ ഡിജിറ്റല്‍ എഡിറ്റര്‍ ആണ്. മറ്റ് ലേഖനങ്ങള്‍ വായിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://twitter.com/dayashankarmi

https://www.facebook.com/dayashankar.mishra.54

Trending News