വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം!!

ഇസ്ലാമിക വിശ്വാസികള്‍ക്ക് ആഹ്ലാദമായി അനുഗൃഹീതവും പുണ്യവും നിറഞ്ഞ റംസാന്‍ പിറന്നു. 

Updated: May 6, 2019, 12:24 PM IST
 വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം!!

സ്ലാമിക വിശ്വാസികള്‍ക്ക് ആഹ്ലാദമായി അനുഗൃഹീതവും പുണ്യവും നിറഞ്ഞ റംസാന്‍ പിറന്നു. 

റംസാന്‍ വ്രതത്തിന്‍റെ വിശുദ്ധമാസാചരണം തിങ്കളാഴ്ച ആരംഭിച്ചു. ഇനി ആത്മസംസ്‌കരണത്തിനുള്ള നാളുകള്‍. വിശുദ്ധി കൈവരിക്കാനുള്ള പ്രാര്‍ഥനാ സുഗന്ധമുള്ള രാപ്പകലുകളായിരിക്കും  റംസാനിലെ ഓരോ ദിനവും. 

ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമാണ് റമദാൻ. ഈ മാസത്തിലാണ് വിശ്വാസികള്‍ റംസാൻ വ്രതം അനുഷ്ഠിക്കുന്നത്. 

എല്ലാ വിശ്വാസികള്‍ക്കും റമദാൻ മാസത്തിലെ വ്രതം നിര്‍ബന്ധമാണ്. ഇസ്ലാമിന്‍റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെ വ്രതമാണ് ഈ മാസത്തിൽ അനുഷ്ഠിക്കുന്നത്. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. 

കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം മനസ്സ് സമര്‍പ്പിക്കുന്നവര്‍ക്കുള്ള മാസം.  

പുണ്യകര്‍മ്മങ്ങളുടെ മാസം എന്നാണ് റമദാൻ അറിയപ്പെടുന്നത്. ഖുർ‌ആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും ഈ മാസം വിനിയോഗിക്കുന്നു. 

അതേസമയം, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലും റംസാന്‍വ്രതം തുടങ്ങി. മാസപ്പിറവി കണാത്തതിനാല്‍ ഒമാനില്‍ ചൊവ്വാഴ്ചയാണ് റംസാന്‍ തുടങ്ങുക.

Tags: