ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന കുട്ടന്റെ ഷിനിഗാമിയിലെ ഗാനം പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിലെ 'ജയ ജയ ഷിനിഗാമി' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്ത് വിട്ടത്. സംവിധായകൻ റഷീദ് പാറയ്ക്കലാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അർജുൻ വി അക്ഷയ സംഗീതമൊരുക്കിയ ഗാനം ആലപിച്ചത് ജാസി ഗിഫ്റ്റ് ആണ്.
കഴിഞ്ഞ 20ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലായ്ക്കലാണ് ചിത്രത്തിന്റെ നിർമ്മാണം. തികച്ചും വ്യത്യസ്തതയുള്ള പ്രമേയമാണ് കുട്ടന്റെ ഷിനിഗാമിയുടേത്. ഒരു ആത്മാവും കാലന്റെ അസിസ്റ്റന്റും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷിനിഗാമി എന്നാൽ കാലൻ എന്നാണ് ജാപ്പനീസ് ഭാഷയിലെ അർത്ഥം.
തികച്ചും സാധാരണക്കാരനായ കുട്ടന്റെ പെട്ടെന്നുള്ള മരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഒരു ആത്മാവിനെ തേടിയാണ് ഷിനിഗാമി എത്തിയിരിക്കുന്നത്. കൈയിൽ ഒരു ജോഡി ചെരിപ്പുമുണ്ട്. ചെരിപ്പ് ധരിക്കുന്നതോടെ ആത്മാവ് കൂടെ പോരുമെന്നാണ് ഇവരുടെ വിശ്വാസം. കുട്ടന്റെ ആത്മാവിനെ ചെരിപ്പ് ധരിപ്പിക്കാനാണ് ഷിനിഗാമിയുടെ ശ്രമം. എന്നാൽ തന്റെ മരണകാരണമറിയാതെ ചെരിപ്പിടില്ലെന്ന വാശിയിലാണ് കുട്ടൻ. തുടർന്ന് ഇരുവരും ചേർന്ന് മരണകാരണമന്വേഷിച്ചിറങ്ങുന്നു. നർമ്മത്തിന്റെയും ഫാന്റസിയുടെയും കൂടെ ത്രില്ലർ മൂഡിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രൻസും എത്തുന്നു. അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം-അർജുൻ.വി. അക്ഷയ, ഗായകർ - ജാഫർ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം -ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - എം. കോയാസ് എം., മേക്കപ്പ് - ഷിജിതാനൂർ, കോസ്റ്റ്യും ഡിസൈൻ - ഫെമിന ജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹ സംവിധാനം - രാഗേന്ദ്, ബിനു ഹുസൈൻ. നിർമ്മാണ നിർവ്വഹണം പി.സി. മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ രജീഷ് പത്താംകുളം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.