Vegetable Juice For Weight Loss: വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലെ? ഇതിനായി ശരിക്കും പരിശ്രമിക്കേണ്ടിവരും എന്നത് വാസ്തവമാണ്. ഇതിൽ പ്രധാനം നിങ്ങൾ എന്താണ് കഴിക്കുകയും കുടിക്കുകയും ചെയ്യുന്നത് എന്നതാണ്. നിങ്ങളുടെ ഡയറ്റ് ശരിയല്ലെങ്കിൽ എത്ര വ്യായാമം ചെയ്താലും ഒരു ഫലവും ഉണ്ടാകില്ല. ഇന്ത്യയിലെ പ്രശസ്ത പോഷകാഹാര വിദഗ്ധൻ നിഖിൽ വാറ്റ്സ് (Nikhil Vats) പറയുന്നത് ചില പച്ചക്കറി ജ്യൂസുകളുടെ ഉപയോഗം വർദ്ധിപ്പിച്ചാൽ നമുക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കാമെന്ന്.
Also Read: ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക് കോഫിയിൽ ഇക്കാര്യം ചേർത്ത് കുടിക്കൂ, ഫലം നിശ്ചയം!
ഈ പച്ചക്കറികളുടെ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും (Drinking the juice of these vegetables will reduce weight)
കാരറ്റ് ജ്യൂസ് (Carrot Juice)
ശരീരഭാരം കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ് വളരെ നല്ലതാണ്. ഇത് കൂടുതലും ലഹിക്കുന്നത് ശൈത്യകാലത്താണെങ്കിലും ഇത് വർഷം മുഴുവനും വിപണിയിൽ ലഭ്യമാകുന്ന ഒരു പച്ചക്കറിയാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ജ്യൂസ് കുടിച്ചാൽ നിങ്ങൾക്ക് വളരെനേരം വിശപ്പ് അനുഭവപ്പെടില്ല. ഇത് നിങ്ങളെ അമിത ഭക്ഷണം കഴിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തുകയും ഇതിലൂടെ ക്രമേണ ഭാരം കുറയാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: Rajayoga 2023: ആഗസ്റ്റിൽ 2 രാജയോഗം; ഈ 3 രാശിക്കാർക്ക് സമ്പത്ത് കൊണ്ട് ആറാട്ട്!
കയ്പക്ക നീര് (Bitter gourd juice)
പൊതുവെ എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് കയ്പക്ക അഥവാ പാവയ്ക്ക. കാരണം അത് വളരെയധികം കയ്പേറിയ ഒന്നാണ്. പക്ഷേ ആരോഗ്യത്തിന് ഇത് ബെസ്റ്റ് ആണ് കേട്ടോ. ഇത് പിത്തരസം മാറ്റുന്നതിന് നല്ലതാണ് കൂടാതെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ദിവസവും 2 സ്പൂൺ കയ്പക്ക നീര് വെള്ളത്തിൽ കലക്കി കുടിക്കുക ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ തടി ഉരുകാൻ തുടങ്ങും.
Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹുവിന്റെ പ്രിയരാശിക്കാർ!
ബീറ്റ്റൂട്ട് ജ്യൂസ് (Beetroot Juice)
ശരീരഭാരം കുറയ്ക്കുയ്ക്കാൻ നോക്കുന്നവർ ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത് കാരണം ഇതിൽ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് അടങ്ങിയിരിക്കുന്നത്. ഇത് കുടിക്കുമ്പോൾ വളരെ നേരം നമുക്ക് വിശക്കില്ല. അതുമൂലം നിങ്ങൾ അധിക ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും തുടർന്ന് വയറിലെയും അരയിലെയും തടി കുറയുകയും ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...