Alzheimer’s Diet: അൽഷിമേഴ്‌സിനെ പ്രതിരോധിക്കാം... ഓർമ്മശക്തി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കൂ

World Alzheimer's Day 2023: ജനിതകശാസ്ത്രം, പരിസ്ഥിതി, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയുടെ ഫലമായാണ് അൽഷിമേഴ്‌സ് രോഗം വരുന്നത്. ഈ ഘടകങ്ങൾ മസ്തിഷ്ക പ്രോട്ടീനുകളുടെയും ന്യൂറോണുകളുടെയും പ്രവർത്തനത്തെ തകരാറിലാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 04:52 PM IST
  • പ്രായമായവർ, അൽഷിമേഴ്‌സ് രോഗത്തിന്റെ കുടുംബ ചരിത്രമുള്ളവർ, ഡൗൺ സിൻഡ്രോം ഉള്ളവർ, വൈജ്ഞാനിക വൈകല്യമുള്ളവർ എന്നിവർക്ക് അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണ്
  • നിർഭാഗ്യവശാൽ, ഈ രോഗത്തിന് ചികിത്സയില്ല
  • അൽഷിമേഴ്സിനെ നിയന്ത്രിക്കാൻ വിവിധ മാർ​​ഗങ്ങൾ സ്വീകരിക്കാം എന്നത് മാത്രമാണ് ഇതിന് പരിഹാരം
Alzheimer’s Diet: അൽഷിമേഴ്‌സിനെ പ്രതിരോധിക്കാം... ഓർമ്മശക്തി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കൂ

അൽഷിമേഴ്‌സ് മസ്തിഷ്‌ക കോശങ്ങളുടെ അപചയത്തോടെ ആരംഭിച്ച് ക്രമാനുഗതമായി അവ പൂർണമായും നശിക്കുന്ന അവസ്ഥയാണ്. ഡിമെൻഷ്യയുടെ ഏറ്റവും ​ഗുരുതരമായ വിഭാ​ഗങ്ങളിലൊന്നായ അൽഷിമേഴ്‌സ് സാമൂഹികമായ ഇടപെടലുകളെ ദോഷകരമായി ബാധിക്കും. ഇത് ഓർമ്മക്കുറവിനും ചിന്ത, യുക്തി എന്നിവയിലെ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. കൂടാതെ, രോഗം വഷളാകുകയാണെങ്കിൽ, വിഷാദം, സാമൂഹിക ഏകാന്തത, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്ഷോഭം എന്നിവ അനുഭവപ്പെടാം.

ജനിതകശാസ്ത്രം, പരിസ്ഥിതി, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ എന്നിവയുടെ ഫലമായാണ് അൽഷിമേഴ്‌സ് രോഗം വരുന്നത്. ഈ ഘടകങ്ങൾ മസ്തിഷ്ക പ്രോട്ടീനുകളുടെയും ന്യൂറോണുകളുടെയും പ്രവർത്തനത്തെ തകരാറിലാക്കുന്നു. പ്രായമായവർ, അൽഷിമേഴ്‌സ് രോഗത്തിന്റെ കുടുംബ ചരിത്രമുള്ളവർ, ഡൗൺ സിൻഡ്രോം ഉള്ളവർ, വൈജ്ഞാനിക വൈകല്യമുള്ളവർ എന്നിവർക്ക് അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണ്. നിർഭാഗ്യവശാൽ, ഈ രോഗത്തിന് ചികിത്സയില്ല. അൽഷിമേഴ്സിനെ നിയന്ത്രിക്കാൻ വിവിധ മാർ​​ഗങ്ങൾ സ്വീകരിക്കാം എന്നത് മാത്രമാണ് ഇതിന് പരിഹാരം. അൽഷിമേഴ്‌സ് നിയന്ത്രണവിധേയമാക്കുന്നതിന് നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

കൊഴുപ്പുള്ള മത്സ്യങ്ങൾ: സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. തലച്ചോറിന്റെ 60 ശതമാനവും ഒമേഗ -3 ഫാറ്റി ആസിഡുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. നാഡീകോശങ്ങളുടെയും തലച്ചോറിന്റെയും വികാസത്തിന് ഇവ അത്യന്താപേക്ഷിതമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം എത്രയധികം കഴിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ഓർമശക്തിയും പഠനവും മെച്ചപ്പെടുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ALSO READ: Brucella Canis: ബ്രൂസെല്ല കാനിസ് എന്താണ്? നായ്ക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ അണുബാധയെ സൂക്ഷിക്കണം

ബ്ലൂബെറി: ബ്ലൂബെറിയിൽ ആന്തോസയാനിൻ എന്ന സസ്യ സംയുക്തം അടങ്ങിയിട്ടുണ്ട്. മസ്തിഷ്ക വാർധക്യത്തിനും അൽഷിമേഴ്‌സ് രോഗത്തിനും കാരണമാകുന്ന വീക്കം, ഓക്‌സിഡേറ്റീവ് സ്ട്രെസുകൾ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഇതിന് ഉണ്ടെന്ന് അറിയപ്പെടുന്നു. മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ബ്ലൂബെറി സഹായിക്കുമെന്ന് ന്യൂറൽ റീജനറേഷൻ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ പറയുന്നു.

മഞ്ഞൾ: മഞ്ഞളിൽ ആരോ​ഗ്യകരമായ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുർക്കുമിന് ആന്റിഓക്‌സിഡന്റ് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഉണ്ട്. ഇത് അൽഷിമേഴ്‌സ് രോഗമുള്ളവരിൽ ഓർമ്മശക്തി മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സന്തോഷം ഉണ്ടാക്കുന്ന ഹോർമോണുകളായ സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാനും വിഷാദം ലഘൂകരിക്കാനും കുർക്കുമിന് കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News