Breakfast and Weight Loss: അധിക കൊഴുപ്പ് അലിയിക്കും, ഈ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കൂ...

Breakfast and Weight Loss: പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നതിനാല്‍ ഇത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഒന്നാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ മുടക്കുകയോ ചെയ്യരുത്.

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 06:19 PM IST
  • പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നതിനാല്‍ ഇത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഒന്നാണ്
Breakfast and Weight Loss: അധിക കൊഴുപ്പ് അലിയിക്കും, ഈ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കൂ...

Breakfast and Weight Loss: പ്രഭാതഭക്ഷണം ദിവസത്തിലെ ആദ്യത്തെ ഭക്ഷണമാണ്. നീണ്ട രാത്രി വിശ്രമത്തിന് ശേഷം നാം കഴിയ്ക്കുന്ന ഭക്ഷണം പോഷക സമൃദ്ധവും ആരോഗ്യകരവുമായിരിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

അതായത്, പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്... ഇതില്‍ തന്നെ പ്രഭാത ഭക്ഷണത്തിന്‍റെ പ്രാധാന്യം  വ്യക്തമാകുന്നു.

Also Read:  Fox Nut Benefits: സ്ത്രീകള്‍ മഖാന കഴിക്കണം, ആരോഗ്യഗുണങ്ങള്‍ ഏറെ 

പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നതിനാല്‍ ഇത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഒന്നാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ മുടക്കുകയോ ചെയ്യരുത്. അതായത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. 

Also Read:  Belly Fat Reduction: ഈ 5 ശീലങ്ങള്‍ പാലിച്ചാല്‍  മാത്രം മതി, കുടവയര്‍ അപ്രത്യക്ഷമാകും  

രാത്രിയില്‍ 6-8 മണിക്കൂര്‍ ഉറങ്ങിയതിന് ശേഷം ഒരു പുതിയ ദിവസം ആരംഭിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. എന്നാല്‍, ഈ ഊര്‍ജ്ജം നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്.     

എന്നാല്‍, നമുക്കറിയാം, ഇന്നത്തെ യുവ തലമുറയ്ക്ക് വൈകി ഉറങ്ങുക, വൈകി ഉണരുക എന്നത് ശീലമായിരിയ്ക്കുകയാണ്. സമയം കിട്ടുമ്പോള്‍ അമിതമായി കഴിയ്ക്കുന്നതുമൂലം ശരീര പ്രകൃതി തന്നെ മാറിയിരിയ്ക്കുകയാണ്. പലരും അമിതവണ്ണം മൂലം വിഷമിക്കുന്നവരാണ്... 

എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ശരീരത്തിലെ അധിക കൊഴുപ്പ് അലിയിച്ചു കളയാന്‍ പ്രഭാത ഭക്ഷണത്തിന് കഴിയും. അതായത്, ആരോഗ്യകരവുമായ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍  ഏറെ  സഹായിയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കുന്ന ഉത്തമമായ ചില  പ്രഭാതഭക്ഷണങ്ങള്‍ ഉണ്ട്.  അവ പരിചയപ്പെടാം 

1. ഇഡ്ഡലി, ദോശ

ഈ വെളുത്ത ദക്ഷിണേന്ത്യൻ വിഭവം ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനുകളിലൊന്നാണ്. ഇത് പുളിപ്പിച്ചതും ആവിയിൽ വേവിച്ചതും കലോറി കുറഞ്ഞതും ശരീരഭാരം കുറയ്ക്കാൻ മികച്ചതുമാണ്. ഇതിൽ ഫൈബറും ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് മിഡ്-മീൽ ആസക്തി കുറയ്ക്കാൻ സഹായിക്കുന്നു. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ദഹനത്തിനും നല്ലതാണ്. ഇഡ്ഡലി പാകം ചെയ്യാനും എളുപ്പമാണ്.  

2.കടലമാവ് ദോശ 

മഞ്ഞപ്പയര്‍ പൊടിച്ചത് അല്ലെങ്കില്‍ കടലമാവ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ദോശ തയ്യാറാക്കാം. ഇത് ഏറെ പോഷക ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഇത് പേശികൾക്ക് ഗുണം ചെയ്യും. കലോറി എരിയിക്കാനും ഇത് സഹായിയ്ക്കുന്നു. കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ബേസന്‍ ദോശ കൂടുതല്‍ സമയം വയര്‍ നിറഞ്ഞിരിയ്ക്കുന്ന പ്രതീതി നല്‍കുന്നു. ഇത് കൂടെക്കൂടെ ഭക്ഷണം കഴിയ്ക്കാനുള്ള തോന്നല്‍ ഇല്ലാതാക്കുന്നു.  

3. ഒരു മുളപ്പിച്ച പയര്‍ സാലഡ്

നിങ്ങൾ ലളിതമായ പ്രഭാതഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് എങ്കില്‍ സ്പ്രൗട്ട് സാലഡ് നിങ്ങൾക്കുള്ള ഉത്തരമാണ്. ഇത് വരെ പോഷകങ്ങള്‍ നിറഞ്ഞ പ്രഭാത ഭക്ഷണമാണ്. ഇതില്‍  നാരുകൾ, പ്രോട്ടീൻ,  മഗ്നീഷ്യം മുതലായവ അടങ്ങിയിരിയ്ക്കുന്നു. ഇതില്‍ അല്പം  സവാള, തക്കാളി, ചെറുനാരങ്ങ ചേര്‍ത്ത് കൂടുതല്‍ രുചികരമാക്കാം

4. അവില്‍ 

ഒരു ജനപ്രിയ ഇന്ത്യൻ പ്രഭാതഭക്ഷണമാണ് അവില്‍. ഇതില്‍ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു, മാത്രമല്ല എളുപ്പത്തിൽ ദഹിപ്പിക്കാനും കഴിയും. നിങ്ങളുടെ ഇഷ്ടാനുസൃതമാക്കിയ രുചിയ്ക്കനുസൃതമായി ഇത് ഉണ്ടാക്കാന്‍ സാധിക്കുന്നു. 
 
5. പുഴുങ്ങിയ  മുട്ട 

മുട്ട പ്രോട്ടീനുകളുടെ ഒരു വലിയ ഉറവിടമാണ്, മാത്രമല്ല ധാരാളം പോഷകങ്ങൾ അടങ്ങിയതുമാണ്. മുട്ട ദിവസവും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

കുറിപ്പ്: ഇത് ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ചും നല്ല ആരോഗ്യകരമായ പ്രഭാതഭക്ഷണ ആശയങ്ങളെക്കുറിച്ചും ഉള്ള പൊതുവായ വിവരമാണ്, പ്രൊഫഷണൽ പോഷകാഹാര വിദഗ്ധരോ ഡയറ്റീഷ്യൻമാരോ ഉപദേശിക്കുന്നതിന് പകരമാവില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

  

Trending News