മണവും രുചിയും നല്‍കുന്നത് മാത്രമല്ല കറുവപ്പട്ടയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഒരുപാടാണ്. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമല്‍ ഡിഹൈഡ് എന്നതില്‍ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തില്‍ സമ്പുഷ്ടമായ അളവില്‍ കാണപ്പെടുന്നു. ആരോഗ്യത്തിനും പാചകത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാണ്. കറുവപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല.
നോക്കാം കറുവപ്പട്ടയുടെ ഗുണങ്ങൾ
*പ്രമേഹമുള്ളവർക്ക് കറുവപ്പട്ട നല്ലതാണെന്ന് ചില ഗവേഷണങ്ങൾ പറയുന്നു . കറുവപ്പട്ട ശരീരത്തിലെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്നും. ഇത് പ്രമേഹമുള്ളവരിൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.
* അമിതവണ്ണത്തിനും ശരീരഭാരം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും. മലവിസർജ്ജനം സിൻഡ്രോം അല്ലെങ്കിൽ മറ്റ് ആമാശയം അല്ലെങ്കിൽ കുടൽ പ്രശ്നങ്ങൾ മാറാനും ഇത് ഉപയോഗിക്കുന്നു.
*സ്ത്രീകളില്‍ സൗന്ദര്യം കൂട്ടാന്‍ കറുവപ്പട്ട വളരെയധികം സഹായിക്കുന്നു.
*ചര്‍മ്മം കൂടുതല്‍ ലോലമാകാനും മുഖക്കുരു മാറ്റാനും കറുവാപ്പട്ട നല്ലതാണ്.
*മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാനും മുഖത്തെ ചുളിവ് മാറ്റാനും കറുവാപ്പട്ട നല്ലതാണ്.
*സന്ധിവാതം, വിട്ടുമാറാത്തതുമായ വേദന തുടങ്ങിയ സാഹചര്യങ്ങളിൽ ഇത് ഉപയോഗപ്രദമാണ്.
*ചുമ, ശ്വാസം മുട്ടൽ എന്നിവയെ ശമിപ്പിക്കും. സ്വരം ശുദ്ധമാക്കാൻ കറുവപ്പട്ട സഹായിക്കും.
*ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.
*എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍ കുടിക്കുന്നത്.
*പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു.
സാധാരണ അളവിൽ കറുവപ്പട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയില്ല. ഇത് ധാരാളം കഴിക്കുന്നതും നല്ലതല്ല എന്നും പഠനങ്ങൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...