Amla Benefits: കരുത്തുറ്റ ഇടതൂർന്ന മുടിയാണോ നിങ്ങളുടെ സ്വപ്നം? നെല്ലിക്കയിലുണ്ട് മാജിക്

Amla Benefits for Hair: എല്ലാത്തരം മുടികൾക്കും സുരക്ഷിതവും ഫലപ്രദവുമായ ഒരു പ്രകൃതിദത്ത ഘടകമാണ് നെല്ലിക്ക. താരൻ പോലുള്ള പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമാണിത്.   

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 03:06 PM IST
  • നെല്ലിക്കയിൽ താരൻ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്.
  • അകാല നര തടയാനുള്ള ബെസ്റ്റ് ഓപ്ഷനാണ് നെല്ലിക്ക.
  • വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക.
Amla Benefits: കരുത്തുറ്റ ഇടതൂർന്ന മുടിയാണോ നിങ്ങളുടെ സ്വപ്നം? നെല്ലിക്കയിലുണ്ട് മാജിക്

ആയുർവേദ ഔഷധങ്ങളിൽ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആരോഗ്യമുള്ള മുടിക്ക് വേണ്ടിയും നെല്ലിക്ക ഉപയോ​ഗിക്കുന്നവരുണ്ട്. നിരവധി പേർക്ക് നെല്ലിക്കയുടെ രുചി അത്ര ഇഷ്ടപ്പെടാറില്ല. എന്നാൽ ഇതിന്റെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിഞ്ഞാൽ തീർച്ചയായും അവർ നെല്ലിക്ക കഴിക്കും.  

ആരോഗ്യമുള്ള മുടി നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഗുണങ്ങൾ നെല്ലിക്കയിലുണ്ട്. അതിനാൽ കേശസംരക്ഷണ ഉൽപ്പന്നങ്ങളിൽ നെല്ലിക്ക ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നു. എല്ലാത്തരം മുടിക്കും നെല്ലിക്ക വളരെ മികച്ച് ഓപ്ഷനാണ്. മുടിക്ക് നെല്ലിക്ക പകരുന്ന ഗുണങ്ങളും കരുത്തുറ്റ, തിളക്കമുള്ള മുടിയ്ക്കായി നെല്ലിക്ക എങ്ങനെ ഉപയോ​ഗിക്കാമെന്നും നോക്കാം... 

മുടി വളരാൻ നെല്ലിക്ക

1. രോമകൂപങ്ങളെ ഉത്തേജിപ്പിച്ച് മുടിയുടെ കരുത്തുറ്റ വളർച്ചയ്ക്ക് സഹായിക്കുന്നു.
2. ഇത് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
3. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു.
4. നെല്ലിക്ക കൊണ്ടുണ്ടാക്കിയ എണ്ണ പതിവായി മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് മുടി പൊട്ടുന്നത് തടഞ്ഞ് ആരോ​ഗ്യമുള്ള മുടി വളർച്ചയ്ക്ക് സഹായിക്കും.

മുടികൊഴിച്ചിലിന് നെല്ലിക്ക

1. രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഫലപ്രദമാണ്.
2. തലയോട്ടിയിലുണ്ടാകുന്ന പ്രശ്നങ്ങളായ താരൻ പോലുള്ളവ കുറയ്ക്കാൻ സഹായിക്കുകയും അതിലൂടെ മുടികൊഴിച്ചിലിന് ശമനമാകുകയും ചെയ്യും. 
3. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
4. മുടികൊഴിച്ചിൽ കുറയാനും മുടി ആരോ​ഗ്യത്തോടെ വളരാനും നെല്ലിക്ക ഓയിൽ ഹെയർ മാസ്കായി ഉപയോഗിക്കുകയോ തലയോട്ടിയിൽ മസാജ് ചെയ്യുന്നതോ നല്ലതായിരിക്കും.

Also Read: Curry Leaf Juice: കറിവേപ്പില കഴിച്ച് തടികുറയ്ക്കാം; കറിവേപ്പില എങ്ങനെ ശരീരഭാരം കുറയ്ക്കുമെന്ന് അറിയാം

 

താരൻ നിയന്ത്രിക്കും

1. നെല്ലിക്കയിൽ താരൻ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്.
2. താരന് പ്രധാന കാരണമായ വരൾച്ചയെ തടഞ്ഞ് തലയോട്ടിക്ക് ഈർപ്പം നൽകാൻ നെല്ലിക്ക സഹായിക്കും.
3. ആന്റി ഡാൻഡ്രഫ് ഹെയർ പായ്ക്കായി വേപ്പ്, ചെറുനാരങ്ങ, വെളിച്ചെണ്ണ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾക്കൊപ്പം നെല്ലിക്ക ഉപയോഗിക്കാം.

അകാല നര തടയും

1. അകാല നര തടയാനുള്ള ബെസ്റ്റ് ഓപ്ഷനാണ് നെല്ലിക്ക.
2. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അകാല നരയ്‌ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകൾക്കെതിരെ പ്രവർത്തിക്കുന്നു. 
3. നെല്ലിക്ക ഓയിൽ പതിവായി ഉപയോഗിക്കുന്നത് മുടിക്ക് കൂടുതൽ കറുപ്പ് നൽകാനും മുടി നരയ്ക്കുന്നത് തടയാനും സഹായിക്കുന്നു.

ആരോ​ഗ്യമുള്ള തലയോട്ടിക്ക്

1. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് തലയോട്ടിയെ ആരോ​ഗ്യമുള്ളതായി നിലനിർത്തുന്നു.
2. നെല്ലിക്കയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടി വൃത്തിയായും ആരോഗ്യമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു.
3. രക്തചംക്രമണം മെച്ചപ്പെടുത്താനും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും നെല്ലിക്ക ഓയിൽ പതിവായി മസാജ് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News