Success tips: തട്ടീം മുട്ടീം പോയാൽ മതിയോ? ജീവിതത്തിൽ വിജയം നേടണ്ടേ? ഈ അ‍ഞ്ച് കാര്യങ്ങൾ ഒഴിവാക്കൂ

Mental Tips for Success: വിജയത്തിൽ നിന്ന് എന്തോ ഒന്ന് നമ്മളെ തടയുന്നതായി തോന്നാറില്ലേ? 

Written by - Zee Malayalam News Desk | Last Updated : Jul 29, 2023, 04:35 PM IST
  • വിജയം കൈവരിക്കാൻ നല്ല ചിന്തകളും ശീലങ്ങളും സ്വീകരിക്കണം.
  • സ്വന്തം ചിന്തകളും ശീലങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും.
  • ആത്യന്തികമായി നമ്മൾ നമ്മളോട് തന്നെ സത്യസന്ധത പുലർത്താൻ പഠിക്കേണ്ടതുണ്ട്.
Success tips: തട്ടീം മുട്ടീം പോയാൽ മതിയോ? ജീവിതത്തിൽ വിജയം നേടണ്ടേ? ഈ അ‍ഞ്ച് കാര്യങ്ങൾ ഒഴിവാക്കൂ

ജീവിതത്തിൽ എല്ലാവർക്കും വിജയിക്കാൻ കഴിയും. എന്നാൽ, അതിനായി ഓരോരുത്തരും അവരവരുടെ ഉള്ളിലെ ചില വൈകല്യങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. നമ്മൾ വിജയിക്കാൻ പരമാവധി ശ്രമിക്കുന്നതായി പലപ്പോഴും സ്വയം തോന്നുന്നുണ്ടാകാം. പക്ഷേ, വിജയിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന എന്തോ ഒന്ന് ഉണ്ട്. 

വിജയം കൈവരിക്കാൻ നല്ല ചിന്തകളും ശീലങ്ങളും സ്വീകരിക്കണം. സ്വന്തം ചിന്തകളും ശീലങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പറയാതെ തന്നെ തിരിച്ചറിയേണ്ടതാണ്. അതിനാൽ നിങ്ങൾക്ക് വിജയിക്കണമെങ്കിൽ ചില കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് ആവശ്യമാണ്. ഇതുവഴി നിങ്ങളുടെ മാനസികാരോഗ്യം നന്നായി നിലനിർത്താൻ സാധിക്കും.

ALSO READ: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ജെൽ മുഖത്ത് പുരട്ടുക, ചര്‍മ്മം വെട്ടിത്തിളങ്ങും

1. ഒരാളെ അനുകരിക്കുന്നത് ഒഴിവാക്കുക 

ഒരു വ്യക്തി, അത് നാം എതിരാളിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണെങ്കിൽ പോലും അയാൾ വിജയിച്ചെന്നും അതിനാൽ അയാൾ സ്ഥാപിച്ച വിജയത്തിന്റെ അളവുകോലാണ് യഥാർത്ഥ വിജയമെന്നും നമുക്ക് പലപ്പോഴും തോന്നാറുണ്ട്. പക്ഷേ, വിജയത്തിന്റെ അർത്ഥം എല്ലാവർക്കും വ്യത്യസ്തമാണ്. ചില ആളുകൾക്ക് ധാരാളം പണം സമ്പാദിക്കുന്നത് വിജയമാണെങ്കിൽ ചിലർക്ക് കുടുംബ സന്തോഷമാണ് യഥാർത്ഥ വിജയം. നിങ്ങളുടെ വിജയത്തിന്റെ അർത്ഥവും ലക്ഷ്യവും സ്വയം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. 

2. നിങ്ങൾ നിങ്ങളോട് തന്നെ സത്യസന്ധത പുലർത്താതിരിക്കുക 

ആത്യന്തികമായി നമ്മൾ നമ്മളോട് തന്നെ സത്യസന്ധത പുലർത്താൻ പഠിക്കേണ്ടതുണ്ട്. അതാണ് ജീവിത വിജയം നേടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വയം ഒരു തീരുമാനമെടുക്കുകയോ അത് ആസൂത്രണം ചെയ്യുകയോ ചെയ്യുമ്പോൾ, തീർച്ചയായും നിങ്ങളുടെ മനസ് പറയുന്നത് മാത്രം ശ്രദ്ധിക്കുക. ചിലപ്പോൾ മറ്റുള്ളവരുടെ സമ്മർദത്തിൻ കീഴിൽ നാം സ്വന്തം മനസ്സിനെ അവഗണിക്കുന്ന സ്ഥിതി ഉണ്ടാകാറുണ്ട്.

3. താത്പ്പര്യമില്ലാത്ത ജോലി ചെയ്യുക

ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകണം. നിങ്ങൾ നിങ്ങൾക്ക് താത്പ്പര്യമുള്ള ജോലി ചെയ്യുകയെന്നത് പ്രധാനമാണ്. എങ്കിൽ മാത്രമേ നിങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുകയുള്ളൂ. താത്പ്പര്യമില്ലാത്ത ഒരു ജോലിയിൽ വിജയിക്കണമെന്ന ആഗ്രഹത്തോടെയാണ് നിങ്ങൾ ഇരിക്കുന്നതെങ്കിൽ അത് നിങ്ങളെ നിരാശപ്പെടുത്തും.

4. കംഫർട്ട് സോണിൽ തുടരുക

വിജയം കൈവരിക്കാൻ നിങ്ങൾ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കണം. വിശ്രമമില്ലാതെ എന്തും ചെയ്യാൻ തയ്യാറായിരിക്കണം. കഠിനാധ്വാനത്തിൽ നിന്നും പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും കംഫർട്ട് സോൺ എപ്പോഴും നിങ്ങളെ തടയുന്നു. വിജയിക്കാൻ ഈ രണ്ടു കാര്യങ്ങളും വളരെ അത്യാവശ്യമാണ്.

5. പരാജയ ഭീതി 

പലപ്പോഴും വിജയത്തിന് മുമ്പായി പരാജയത്തെ നേരിടേണ്ടി വരും. പരാജയം എന്നാൽ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുന്നത് വെറുതെയല്ല. പരാജയപ്പെടുമ്പോൾ അത് നമുക്ക് കൂടുതൽ ശക്തരാകാനുള്ള അവസരം നൽകുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുക. അതുകൊണ്ട് പരാജയം ഭയന്ന് പിന്മാറാൻ ശ്രമിക്കരുത്. ഈ ഭയത്തെ മറികടക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ വിജയം കൈവരിക്കാൻ കഴിയൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News