അനാരോഗ്യകരമായ ജീവിതശൈലിയും ചില ഭക്ഷണരീതികളും കാരണം ശരീരഭാരം കൂടുന്നത് പതിവാണ്. ശരീരഭാരം കൂടുന്നതിനൊപ്പം വയറിലെ കൊഴുപ്പ് വർധിക്കാനും ഇത് കാരണമാകുന്നു. വയറ്റിലെ കൊഴുപ്പ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാം പഴങ്ങളും നല്ലതാണോ? ശരീരഭാരം കുറയ്ക്കാനോ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനോ ആഗ്രഹിക്കുന്നവർ ഈ രണ്ട് പഴങ്ങൾ ഒഴിവാക്കണം. ചില പഴങ്ങൾ അമിതമായി കഴിക്കുന്നത് ആനാരോഗ്യകരമാണെന്ന് പറയപ്പെടുന്നു.
ചില പഴങ്ങളിൽ പഞ്ചസാര കൂടുതലാണ്. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. അത് കൊണ്ടാണ് ഇവ ഒഴിവാക്കാൻ പറയുന്നത്. അമിതവണ്ണവും പ്രമേഹവും ഉള്ളവർ ശ്രദ്ധിക്കണം.
വയറ്റിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം? ഏതൊക്കെ പഴങ്ങളാണ് ഒഴിവാക്കേണ്ടത്?
വയറും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. മാമ്പഴം എപ്പോൾ കിട്ടിയാലും കഴിക്കുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് വേനൽക്കാലത്ത് മാമ്പഴം കൂടുതലായി കഴിക്കും. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും മാമ്പഴം കഴിക്കുന്നത് കൊണ്ട് തന്നെ പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. മാമ്പഴത്തിൽ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇത് ശരീരഭാരം വർധിപ്പിക്കും. അതുപോലെ തന്നെയാണ് പൈനാപ്പിളും. മധുരമുള്ള ഈ പഴം കഴിക്കാൻ എല്ലാവർക്കും തന്നെ ഇഷ്ടമാകും. മധുരം ഉള്ളതുകൊണ്ട് തന്നെ ഇത് കൂടുതൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. പ്രമേഹവും അമിതവണ്ണവും ഉള്ളവർ മാമ്പഴവും പൈനാപ്പിളും കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...