വായ്നാറ്റം പല ആളുകളും നേരിടുന്ന വലിയൊരു പ്രശ്നമാണ് . വായ്‌നാറ്റം മൂലം ദുരിതമനുഭവിക്കുന്നവർ നിരവധിയുണ്ട് . വായ്നാറ്റം മൂലം പലപ്പോഴും പൊതു ഇടങ്ങളില്‍ നാണംകെട്ടു പോകുന്ന സ്ഥിതിയാണ് പലർക്കും. പലപ്പോഴും പല്ലുവൃത്തിയാക്കാത്തതു മാത്രമായിരിക്കില്ല വായ്നാറ്റത്തിന്‍റെ കാരണം. വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകനും സാധ്യതകളുണ്ട്. ജലദോഷം, കഫക്കെട്ട്, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവ മൂലവും വായ്നാറ്റം ഉണ്ടാകും.
വായ്‌നാറ്റം വരാനുളള പ്രധാന കാരണങ്ങൾ
* ലളിതമായ വിശപ്പ് വായ്‌നാറ്റത്തിന് കാരണമാകും
* ഭക്ഷണ കഴിച്ചതിനുശേഷം അവശിഷ്ടങ്ങൾ വായയിൽ തങ്ങിനിൽക്കുന്നതും ബാക്റ്റീരിയയുടെ വളർച്ചയും വരെ വായ്നാറ്റത്തിന് കാരണമാകാം.
* വായിൽ ഉമിനീരിന്റെ അളവിൽ വരുന്ന വ്യത്യാസവും വായ്‌നാറ്റത്തിന് കാരണമാകുന്നുണ്ട്.
*ദിവസത്തിൽ വളരെ കുറച്ച് വെള്ളം മാത്രം കുടിക്കുന്നതും നിങ്ങളുടെ വായിൽ ദുർഗന്ധമുണ്ടാക്കും.
* ശ്വാസകോശം, ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകും.
* പുകവലിയാണ് വായ്നാറ്റത്തിന്റെ മറ്റൊരു പ്രധാനകാരണം.
*ഉള്ളി, വെളുത്തുള്ളി എന്നിവ കഴിച്ചാൽ വായ്‌നാറ്റം ഉണ്ടാക്കും.
വായ്‌നാറ്റം അകറ്റാനുള്ള എളുപ്പവഴികൾ
* ദിവസവും നന്നായി വെളളം കുടിക്കുക.
*എല്ലാ ദിവസം രണ്ട് നേരം പല്ലു തേയ്ക്കണം. ഒപ്പം നാക്ക് വടിക്കുകയും ചെയ്യണം.
*ഗ്രീന്‍ ടീ എല്ലാദിവസവും കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ നല്ലതാണ്.
* ദിവസവും പല്ലിൽ നാരങ്ങനീര് പുരട്ടുന്നത് പല്ലുകളിലെ അണുക്കൾ നശിക്കാൻ സഹായിക്കും.
*ച്യൂയിംഗ് ഗം ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ നല്ലതാണ്.
*പേരയ്ക്ക ഇല, കറിവേപ്പില,തുളസിയില തുടങ്ങിയവ കഴിക്കുന്നത് വായ നാറ്റം മാറാൻ സഹായിക്കും.
*ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെളളം കുടിക്കുന്നത് വായിൽ ഉണ്ടാകുന്ന അണുക്കൾ നശിക്കാനും വായ്നാറ്റം മാറാനും ഏറ്റവും നല്ലതാണ്.
*ഗ്രാമ്പൂ കഷണങ്ങൾ വായിൽ ഇട്ട് ചവയ്ക്കുന്നത് വായ്നാറ്റം ഇല്ലാതാക്കും.
*തേനും കറുവപ്പട്ടയും പല്ലിലും മോണയിലും പുരട്ടുന്നത് വായ് നാറ്റം , പല്ലിലുണ്ടാകുന്ന അസുഖങ്ങൾക്കും നല്ലതാണ്.
*കറുവാപ്പട്ടയുടെ ചെറിയ കഷണം കുറച്ച് സമയം വായിൽ വച്ച് തുപ്പിക്കളഞ്ഞാലും വായ്നാറ്റം കുറയും.
* പതിവായി ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് നല്ലതാണ്.
* ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വായ് നാറ്റം ഒഴിവാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA