നല്ല ഉറക്കത്തിന് ബനാന ടീ ശീലമാക്കാം;പ്രമേഹരോഗികൾക്കും ഉത്തമം

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 08:11 AM IST
  • നല്ല ഉറക്കത്തിന് ബനാന ടീ
  • ഉറക്കം ആരോഗ്യകരമായ ജീവിതശൈലിക്ക് അടിസ്ഥാനം
  • പോഷകഗുണങ്ങൾ ഏറെ അടങ്ങിയ ഫലമാണ് പഴം
 നല്ല ഉറക്കത്തിന് ബനാന ടീ ശീലമാക്കാം;പ്രമേഹരോഗികൾക്കും ഉത്തമം

ചിട്ടയായ വ്യായാമ ശീലം, പോഷകസമൃദ്ധമായ ഭക്ഷണക്രമം, രാത്രിയിൽ ലഭിക്കുന്ന മതിയായ ഉറക്കം എന്നിവയാണ് ആരോഗ്യകരമായ ജീവിതശൈലിക്ക് അടിസ്ഥാനം . ആവശ്യമായ ഉറക്കം ലഭിക്കുന്നതിലും കൃത്യസമയത്ത് കിടന്നുറങ്ങുന്നതിലും അധികമാരും ശ്രദ്ധ കാണിക്കില്ല . ഉറക്കം കൃത്യമായി ലഭിക്കാത്ത ആളുകളും ഉണ്ട് . അത്തരക്കാർക്ക് ബനാന ടീ ഫലപ്രദമാണ് . 

പോഷകഗുണങ്ങൾ ഏറെ അടങ്ങിയ ഫലമാണ് പഴം . ആരോഗ്യഗുണങ്ങൾ ഏറെയുള്ള പഴം കൊണ്ടുണ്ടാക്കുന്ന ടീ പ്രമേഹരോഗികൾക്കും ആശ്വാസമാണ് . തൊലിയോട് കൂടി വെള്ളത്തിലിട്ട് ആണ് തിളപ്പിക്കുന്നത് . രുചിക്കായി കറുവപ്പട്ടയോ തേനോ ചെർക്കാം . വെള്ളത്തിൽ അലിയുന്ന വിറ്റാമിൻ ബി 6, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് . 

മികച്ച് ഉറക്കം നൽകുന്ന സെറൊട്ടോണിൻ, മെലാട്ടോണിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തിന് ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന അമിനോആസിഡ് സഹായകരമാണ് . ശരീരത്തെ അപകടകാരികളായ ഫഅരീ റാഡിക്കലുകളോട് പൊരുതാൻ ഇവയിലെ ആന്റീ ഓക്സഡന്റുകൾ സഹായിക്കുന്നു . പഴചായ നമ്മെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു . 

പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, ഡോപ്പമിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട് . ഇവ മാനസിക പിരിമുറക്കവും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും . രോഗപ്രതിരോധശേഷി വർധിപ്പിക്കൻ പഴത്തിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ബി 6 സഹായിക്കുന്നു . പഴത്തിൽ അടങ്ങിയിട്ടുളഅള പഞ്ചസാരയും കാർബോഹൈഡ്രൈറ്റും ചായപ്പൊടിയുമായി ചേർക്കുമ്പോൾ അതിൽ നിർവീര്യമാകുന്നു . ഇതിലെ പഞ്ചസാര വെള്ളവുമായി ചായ ഉണ്ടാക്കാൻ വെള്ളത്തിലേക്ക് കലർത്തുമ്പോൾ ലയിക്കും . തുടർന്ന് ചായയിൽ പഞ്ചലാര ഉപയോഗിക്കേണ്ട ആവശ്യവും ഉണ്ടാകുന്നില്ല .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News