​Green Tea Benefits: ഗ്രീൻ ടീ ഉണ്ടോ? എങ്കിൽ മുടി കൊഴിച്ചിലും താരനും കുറയ്ക്കാൻ എളുപ്പമല്ലേ....

Benefits of Green Tea: സോറിയാസിസ്, താരൻ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ​ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 12:07 PM IST
  • കഷണ്ടിയ്ക്ക് കാരണമാകുന്ന ഹോര്‍മോണിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും.
  • ഗ്രീൻ ടീയിലെ ടാന്നിനുകൾ ശിരോചർമ്മത്തിലെയും മുടിയിലെയും അമിത എണ്ണമയം കുറയ്ക്കും.
  • പാന്തീനോൾ, വിറ്റാമിൻ സി, ഇ എന്നിവ മുടിയ്ക്ക് മിനുസം നൽകുകയും ചെയ്യുന്നു ചെയ്യുന്നു.
​Green Tea Benefits: ഗ്രീൻ ടീ ഉണ്ടോ? എങ്കിൽ മുടി കൊഴിച്ചിലും താരനും കുറയ്ക്കാൻ എളുപ്പമല്ലേ....

ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന്റെ ആരോ​ഗ്യത്തിനും ​ഗ്രീൻ ടീയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആരോ​ഗ്യപരമായ നിരവധി ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ​ഗ്രീൻ ടീ. ചർമ്മ സംരക്ഷണത്തിനും ​ഗ്രീൻ മികച്ചതാണ് എന്ന് നമ്മൾ കേട്ടിട്ടുണ്ട്. ഇവയ്ക്ക് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും ​ഗ്രീൻ ടീ ഫലപ്രദമാണ്. ആന്റി ഏജിംഗ്, ആൻറി ഓക്സിഡൻറ്, ആന്റി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ​ഗ്രീൻ ചർമ്മത്തിന് മികച്ച സുരക്ഷ നൽകുന്നുണ്ട്. ഗ്രീൻ ടീ കുടിക്കുന്നത് ചർമ്മത്തിന് തിളക്കവും മുടിക്ക് ഭംഗിയും പകരുന്നു. കുടിക്കുന്നത് മാത്രമല്ല. ​ഗ്രീൻ ടീ തലയിൽ പുരട്ടുന്നതും അത് തലയിൽ ഒഴിക്കുന്നതും എല്ലാം മുടിയുടെ പ്രശ്നങ്ങളെ തടയാൻ സഹായിക്കും. 

സോറിയാസിസ്, താരൻ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ​ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഷാംപൂ ഉപയോ​ഗിച്ച ശേഷം ​ഗ്രീൻ ടീ ഉപയോ​ഗിച്ച് മുടി കഴുകണം. വരണ്ട മുടിയിൽ നിന്നും ഇത് സംരക്ഷണം നൽകും. ​ഗ്രീൻ ടീയിലേക്ക് അൽപം നാരങ്ങ നീരും കൂടി ചേർത്ത് ​ഗെയർ ടോണിക്ക് തയാറാക്കം. പഞ്ഞി ഉപയോഗിച്ച് തലയിൽ തേച്ച് 20 മിനിറ്റ് നേരത്തേക്ക് വിടുക. ഇത് മുടിക്ക് ആരോ​ഗ്യം നൽകുന്നു. ഷാംപൂ, കമ്ടീഷണർ പോലുള്ളവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ മൂലം ഉണ്ടാകുന്ന മുടികൊഴിച്ചിൽ തടയാൻ ​ഗ്രീൻ ടീ ഉപയോ​ഗിച്ച് മുടി കഴുകുന്നത് നല്ലതാണ്. മുടിയുടെ ആരോ​ഗ്യത്തിനൊപ്പം തിളക്കവും ലഭിക്കുന്നു. 

Also Read: Diabetes: പ്രമേഹമുള്ളവർക്ക് രക്തത്തിലെ പ‍‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താം ഈ അഞ്ച് പാനീയങ്ങളിലൂടെ

 

കഷണ്ടിയ്ക്ക് കാരണമാകുന്ന ഹോര്‍മോണിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന 5 ആൽഫ റിഡക്റ്റേസ് എന്ന പദാർത്ഥത്തിന് ഡിഎച്ച്ടിയുടെ ഉത്പാദനത്തെ തടയാൻ കഴിയും. ചൊറിച്ചിൽ, താരൻ എന്നിവയിൽ നിന്ന് മോചനം നേടാൻ ഈ പാനീയം ഉപയോഗിച്ച് നിങ്ങൾക്ക് മുടി കഴുകാം. ഗ്രീൻ ടീയിലെ ടാന്നിനുകൾ ശിരോചർമ്മത്തിലെയും മുടിയിലെയും അമിത എണ്ണമയം കുറയ്ക്കും. പാന്തീനോൾ, വിറ്റാമിൻ സി, ഇ എന്നിവ മുടിയ്ക്ക് മിനുസം നൽകുകയും ചെയ്യുന്നു ചെയ്യുന്നു.  പൊടി, സിഗരറ്റ് പുക തുടങ്ങിയ പരിസ്ഥിതി മലിനീകരണത്തിൽ നിന്നും ഇത് മുടിയെ സംരക്ഷിക്കുന്നു.

​ഗ്രീൻടീയിൽ പഥനോൾ അഥവാ വിറ്റാമിൻ ബി ധാരാളമുണ്ട്. ഹെയർ കെയർ ഉൽപ്പന്നങ്ങളിൽ കണ്ടുവരുന്ന ഒന്നാണിത്. ഇത് മുടി വേരുകൾക്ക് ബലം നൽകുകയും മുടിയുടെ അറ്റം പിളരുന്നത് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുടി കൊഴിച്ചിൽ തടയാനും സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News