ലോകമെമ്പാടുമുള്ള നിരവധി ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ലോകജനസംഖ്യയുടെ പകുതിയോളം ബാധിക്കുന്ന ഒരു പ്രധാന ജീവിതശൈലീ രോഗമാണിത്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണശൈലിയും ജീവിതശൈലിയും പിന്തുടരേണ്ടത് അത്യാവശ്യമാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ തീർച്ചയായും ഭക്ഷണത്തിൽ ചേർക്കേണ്ട ആരോഗ്യകരമായ പാനീയങ്ങൾ ഉണ്ട്. ഇവ പ്രകൃതിദത്തവും വീട്ടിൽ തന്നെ തയ്യാറാക്കാൻ വളരെ എളുപ്പമുള്ളതുമാണെന്നതാണ് പ്രത്യേകത. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള അഞ്ച് പോഷകസമൃദ്ധമായ ഡിറ്റോക്സ് ഡയബറ്റിക് പാനീയങ്ങൾ പരിചയപ്പെടാം.
തുളസി വെള്ളം: തുളസി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ രീതിയിൽ നിലനിർത്താൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളാൽ നിറഞ്ഞതാണ്. ആറ് മുതൽ എട്ട് വരെ തുളസിയിലകൾ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ചെറു ചൂടോടെയോ തണുത്തതിന് ശേഷമോ ദിവസം മുഴുവൻ സാധ്യമാകുമ്പോഴെല്ലാം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.
ഇഞ്ചി വെള്ളം: നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി. ഇഞ്ചിയിൽ ഇൻസുലിൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സിങ്ക് അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് ആന്റിഓക്സിഡന്റുകളാലും ആരോഗ്യ ഗുണങ്ങളാലും നിറഞ്ഞതാണ്. അതിനാൽ, ഒരു കഷ്ണം ഇഞ്ചി ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.
ALSO READ: രക്തത്തിൽ പഞ്ചസാരയുടെ അളവ് അധികമാണോ? പാദങ്ങൾ നൽകും ഈ സൂചനകൾ
ഉലുവ വെള്ളം: ഇൻസുലിൻ പ്രതിരോധത്തെ നേരിടാൻ ഉലുവ സഹായകമാണ്. പ്രമേഹമുള്ളവർ ഇത് ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അടുത്ത ദിവസം തിളപ്പിച്ച് അരിച്ചെടുത്ത് ദിവസവും രാവിലെ ഈ വെള്ളം കുടിക്കുക. ചെറുചൂടോടെ ഈ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
കറുവപ്പട്ട വെള്ളം: ശരീരത്തിൽ ഗ്ലൂക്കോസ് പ്രോസസ്സിംഗ് പ്രോത്സാഹിപ്പിക്കുന്ന ഇൻസുലിൻ പുറത്തുവിടാൻ കറുവപ്പട്ട പാൻക്രിയാസിനെ സഹായിക്കുന്നു. അതിനാൽ, ഒരു ടീസ്പൂൺ കറുവപ്പട്ട പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്ത് പിറ്റേന്ന് രാവിലെ കുടിക്കുക. ഈ വെള്ളം കുടിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തീർച്ചയായും കഴിയും.
വേപ്പിൻ വെള്ളം: വേപ്പിലയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആൻറിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികളെ രക്തത്തിലെ പഞ്ചസാരയെ ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കും. ഏഴ് എട്ട് വേപ്പിലകൾ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക. രുചി കയ്പേറിയതാണെങ്കിലും ഇത് ആരോഗ്യത്തിന് നല്ലതാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...