കാരറ്റ് ഇലയുടെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങൾ ഇവ വെറുതേ കളയില്ല. കാരറ്റ് ഇല കൊണ്ട് ഉണ്ടാക്കിയ സൂപ്പ് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു: കാരറ്റിന്റെ ഇലകളിലും ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിൽ നാരുകളും കാരറ്റിന്റെ ഇലയിൽ അടങ്ങിയിട്ടുണ്ട്.
കാഴ്ചശക്തി വർധിപ്പിക്കുന്നു: കാരറ്റിന്റെ ഗുണങ്ങൾ പോലെ, അതിന്റെ ഇലകളിലും ഉയർന്ന അളവിൽ ല്യൂട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച വൈകല്യമുണ്ടെങ്കിൽ, കാരറ്റിന്റെ ഇലകൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ കാഴ്ചശക്തി വർധിക്കാൻ സഹായിക്കുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കുന്നു: കാരറ്റിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾ പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. കരോട്ടിനോയിഡുകൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കാരറ്റിലെ ആന്തോസയാനിൻ എന്ന ആന്റിഓക്‌സിഡന്റ് ക്യാൻസർ തടയാൻ സഹായിക്കും.
കരളിന്റെ ആരോഗ്യത്തിന് ഉത്തമം: കരളിലെ കൊഴുപ്പിന്റെയും പിത്തരസത്തിന്റെയും അളവ് കുറയ്ക്കാൻ കാരറ്റിന്റെ ഇല നല്ലതാണ്. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കാരറ്റിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പന്നമായതിനാൽ ഇത് മലബന്ധത്തെയും ഇല്ലാതാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...