വെറും വയറ്റിൽ ഒരു ​ഗ്ലാസ് മല്ലിവെള്ളം കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

വെറും വയറ്റിൽ കുടിക്കാവുന്ന വളരെ മികച്ച ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒന്നാണ് മല്ലി വെള്ളം.

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 04:23 PM IST
  • ഒരു രാത്രി മുഴുവൻ കുതിർത്ത് വച്ച മല്ലി രാവിലെ വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്
  • ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നവയിൽ പ്രധാനപ്പെട്ടതാണ് മല്ലി വെള്ളം
  • ആന്റി ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് മല്ലി
  • ഇതിനാൽ തന്നെ മികച്ച ആരോ​ഗ്യം പ്രധാനം ചെയ്യാൻ മല്ലി വെള്ളത്തിന് സാധിക്കും
വെറും വയറ്റിൽ ഒരു ​ഗ്ലാസ് മല്ലിവെള്ളം കുടിക്കാം; നിരവധിയാണ് ​ഗുണങ്ങൾ

ഒരു ദിവസം ആരംഭിക്കുമ്പോൾ നമ്മൾ ഏത് തരതത്തിലുള്ള ഭക്ഷണം കഴിക്കുന്നുവെന്നത് നമ്മുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. ദിവസത്തിന്റെ തുടക്കത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ആ ദിവസത്തെ നമ്മുടെ പ്രവർത്തനങ്ങളെയും ശാരീരിക സ്ഥിതിയെയും ദഹന വ്യവസ്ഥയെയും എല്ലാം ബാധിക്കുന്നതാണ്. അതിനാൽ പ്രഭാത ഭക്ഷണം ആരോ​ഗ്യകരമായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ആരോ​ഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ ശ്രദ്ധിക്കേണ്ടതാണ്. പലരും വെള്ളം കുടിച്ചാണ് ഒരു ദിവസം ആരംഭിക്കുന്നത്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിൽ വെറും വയറ്റിൽ കുടിക്കാവുന്ന വളരെ മികച്ച ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒന്നാണ് മല്ലി വെള്ളം.

ഒരു രാത്രി മുഴുവൻ കുതിർത്ത് വച്ച മല്ലി രാവിലെ വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്നവയിൽ പ്രധാനപ്പെട്ടതാണ് മല്ലി വെള്ളം. ആന്റി ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് മല്ലി. ഇതിനാൽ തന്നെ മികച്ച ആരോ​ഗ്യം പ്രധാനം ചെയ്യാൻ മല്ലി വെള്ളത്തിന് സാധിക്കും. ശരീരത്തിലെ വിഷാംശം നീക്കി ആരോ​ഗ്യത്തോടെയിരിക്കാൻ മല്ലി വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്.

ALSO READ: ആർത്തവദിനങ്ങളിലെ വേദനയ്ക്ക് പരിഹാരമായി ഈ പാനീയങ്ങൾ

മുടിയുടെ ആരോ​ഗ്യത്തിനും മല്ലി വെള്ളം മികച്ചതാണ്. മല്ലിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊഴിയുന്നത് കുറയ്ക്കാനും മുടി പൊട്ടിപ്പോകാതിരിക്കാനും സഹായിക്കും. ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും ചർമ്മം അയഞ്ഞ് തൂങ്ങുന്നത് തടയാനും മല്ലി സഹായിക്കും. മല്ലി വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തെ ദൃഢതയുള്ളതാക്കും. പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് മല്ലി. വിവിധ അലർജികളിൽ നിന്ന് മല്ലി വെള്ളം നിങ്ങൾക്ക് സംരക്ഷണം നൽകും.

ദഹന സംവിധാനം മെച്ചപ്പെടുത്താനും മല്ലി വെള്ളം ഏറെ ഗുണകരമാണ്. ​ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ മല്ലി വെള്ളം പ്രതിരോധിക്കുന്നു. ഭാരം കുറയ്ക്കാനും മല്ലിവെള്ളം സഹായകമാണ്. മല്ലിയിൽ അടങ്ങിയിരിക്കുന്ന നാരുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വിളർച്ച തടയുന്നതിന് മല്ലിയില ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിച്ച് ഹൃദയാരോ​ഗ്യം നിലനിർത്തുന്നതിൽ മല്ലി പ്രധാന പങ്കുവഹിക്കുന്നു. ഇത് രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിച്ച് നിർത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News