Bright Future of Children: കുട്ടികളുടെ ശോഭനമായ ഭാവിയെക്കുറിച്ച് ആകുലരാണോ? ഈ രണ്ടു കാര്യങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താം

Bright Future of Children:  കുട്ടികൾ പച്ച കളിമണ്ണ് പോലെയാണെന്നാണ് ആചാര്യ ചാണക്യന്‍ പറയുന്നത്. അതായത്, അവരെ  ആദ്യം മുതൽ നാം വളർത്തിയെടുക്കുന്ന രീതിയില്‍ അവര്‍ ആയിത്തീരുമെന്നും ആചാര്യ ചാണക്യ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 05:11 PM IST
  • കുട്ടികൾ പച്ച കളിമണ്ണ് പോലെയാണെന്നാണ് ആചാര്യ ചാണക്യന്‍ പറയുന്നത്. അതായത്, അവരെ ആദ്യം മുതൽ നാം വളർത്തിയെടുക്കുന്ന രീതിയില്‍ അവര്‍ ആയിത്തീരുമെന്നും ആചാര്യ ചാണക്യ പറയുന്നു.
Bright Future of Children: കുട്ടികളുടെ ശോഭനമായ ഭാവിയെക്കുറിച്ച് ആകുലരാണോ? ഈ രണ്ടു കാര്യങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താം

Bright Future of Children:  കുട്ടികളെയോര്‍ത്ത് ഏറെ ആകുലപ്പെടുന്നവരാണ് ഇന്നത്തെ മാതാപിതാക്കള്‍. അവരുടെ പഠനം, ജോലി, ഭാവി, ആരോഗ്യം, സാമ്പത്തികസ്ഥിതി തുടങ്ങി മാതാപിതാക്കള്‍ക്ക് ആകുലപ്പെടാന്‍ കാര്യങ്ങള്‍ ഏറെയാണ്‌.  

തങ്ങളുടെ കുട്ടികള്‍ എല്ലാ രംഗത്തും വിജയം കൈവരിക്കണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുക. ആ അവസരത്തില്‍ കുട്ടികളെ സംബന്ധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ആചാര്യ ചാണക്യന്‍ തന്‍റെ ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ കുട്ടി തീർച്ചയായും ജീവിതത്തിൽ വിജയം കൈവരിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

Also Read:  Manish Sisodia: മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ  അനുമതി നൽകി ആഭ്യന്തര മന്ത്രാലയം
 
ആചാര്യ ചാണക്യൻ രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും തന്‍റെ  ചാണക്യ നീതികൊണ്ട് പ്രസിദ്ധനാണ്. ജീവിതത്തിൽ വിജയം കൈവരിക്കാൻ ഇന്നും ആളുകൾ ചാണക്യ നിതിയിൽ പറഞ്ഞിരിക്കുന്ന നയങ്ങൾ പിന്തുടരുന്നു എന്നതാണ് വസ്തുത. ചാണക്യ നയത്തിന്‍റെ ബലത്തിൽ ജീവിതത്തില്‍ മഹത്തായ സ്ഥാനം നേടിയ നിരവധി പേരുണ്ട്. ആചാര്യ ചാണക്യന്‍റെ ഈ നയങ്ങൾ പല പ്രയാസകരമായ നിമിഷങ്ങളിലും ശരിയായ തീരുമാനമെടുക്കാൻ സഹായകരമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. 

Also Read:  China Birth Rate: ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ 30 ദിവസത്തെ വിവാഹ അവധി നല്‍കി ചൈന..!!  

കുട്ടികൾക്ക് വളരെ പ്രധാനപ്പെട്ട ചില നയങ്ങളും ആചാര്യ ചാണക്യ തന്‍റെ ചാണക്യ നീതിയില്‍ പറഞ്ഞിട്ടുണ്ട്. ചാണക്യ നയം അനുസരിച്ച്, നിങ്ങളുടെ കുട്ടികളുടെ ഭാവി ശോഭനവും വിജയകരവുമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ 2 കാര്യങ്ങളിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തുക. 

കുട്ടികളെ സംബന്ധിച്ച് ചാണക്യ നയത്തിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കാം? 

കുട്ടികൾ പച്ച കളിമണ്ണ് പോലെയാണെന്നാണ് ആചാര്യ ചാണക്യന്‍ പറയുന്നത്. അതായത്, അവരെ  ആദ്യം മുതൽ നാം വളർത്തിയെടുക്കുന്ന രീതിയില്‍ അവര്‍ ആയിത്തീരുമെന്നും ആചാര്യ ചാണക്യ പറയുന്നു. അതുകൊണ്ടാണ് കുട്ടികൾക്ക് എപ്പോഴും നല്ല ശിക്ഷണം നൽകാനും അവരെ സ്വയം പര്യാപ്തരാക്കാനും മാതാപിതാക്കൾ  ശ്രദ്ധിക്കേണ്ടത് ആവശ്യമായി വരുന്നത്. ഇക്കാര്യത്തില്‍ കുട്ടികളെ ബോധവാന്മാരാക്കുകയും അവരുടെ കടമ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുകയും വേണം, അപ്പോൾ മാത്രമേ അവർ യോഗ്യരായ വ്യക്തികളായി മാറുകയുള്ളൂ... അതുകൊണ്ട്  രണ്ട് കാര്യങ്ങളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തേണ്ടത് വളരെ പ്രധാനമാണ്....

നുണ പറയുന്ന ശീലം കുട്ടികള്‍ക്ക് ഒരിയ്ക്കലും ഉണ്ടാവരുത്    

കുട്ടികളെ എപ്പോഴും സത്യം പറയാന്‍ പഠിപ്പിക്കണമെന്ന് ആചാര്യ ചാണക്യ തന്‍റെ ചാണക്യ നീതിയില്‍ പറയുന്നു. ഇതിനായി, മാതാപിതാക്കളും എപ്പോഴും സത്യം പറയേണ്ടത് ആവശ്യമാണ്. കാരണം നിങ്ങൾ കുട്ടികളുടെ മുന്നിൽ കള്ളം പറഞ്ഞാൽ കുട്ടികള്‍ അത് കണ്ടുപഠിക്കും. നുണ പറയുന്ന ശീലമുള്ള കുട്ടികള്‍ ഭാവിയിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ചാണക്യ നീതിയില്‍ പറയുന്നതനുസരിച്ച്  ഒരു നുണ സത്യമാണെന്ന് തെളിയിക്കാൻ ഒന്നിന് പിന്നാലെ 100 നുണകള്‍ പറയേണ്ടി വന്നേക്കാം... അതിനാല്‍ തുടക്കം മുതല്‍ തന്നെ കുട്ടികളെ സത്യം മാത്രം പറയാന്‍ പ്രചോദിപ്പിക്കുക.

അലസത പാടില്ല

അലസതയില്‍ നിന്ന് അകന്നുനിൽക്കുക. അലസതയാണ് വിജയത്തിന്‍റെ വഴിയിലെ ഏറ്റവും വലിയ തടസ്സം എന്നാണ് ആചാര്യ ചാണക്യന്‍ തന്‍റെ ചാണക്യ നീതിയില്‍ പറയുന്നത്. അലസത മൂലം പല പ്രധാനപ്പെട്ട പല ജോലികളിലും കുട്ടികള്‍ പരാജയപ്പെടുന്നു. അതിനാൽ, നിങ്ങളുടെ കുട്ടി ഒരു കാര്യത്തിലും മടി കാട്ടുന്നില്ല എന്ന കാര്യം നിങ്ങള്‍ ശ്രദ്ധിക്കുക. ഇതിനായി, ചെറുപ്പം മുതലേ കഠിനാധ്വാനം ചെയ്യാൻ അവരെ പഠിപ്പിക്കുക. അലസത മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുവും വിജയത്തിന്‍റെ ഏറ്റവും വലിയ തടസവുമാണ്. നിങ്ങളുടെ കുട്ടിക്ക് ശോഭനമായ ഭാവി ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കഠിനാധ്വാനം ചെയ്യാൻ അവനെ പ്രേരിപ്പിക്കുക. ജീവിതത്തിൽ വിജയിക്കാൻ അവര്‍ക്ക്  കഴിയും.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News