Optical Illusion: ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന തത്തയെ 15 സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

Hidden Parrot: പച്ചപ്പ് നിറഞ്ഞ ഒരു വനത്തിൽ നിന്നുള്ള ചിത്രമാണ് കാണാൻ കഴിയുക. ഇതിനിടയിലാണ് തത്ത ഇരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 12:26 PM IST
  • പച്ചനിറത്തിലുള്ള തത്ത പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിൽ ഇരിക്കുന്നതിനാൽ കണ്ണുകൾക്ക് അതിനെ പെട്ടെന്ന് തിരിച്ചറിയുന്നതിന് പ്രയാസമായിരിക്കും
  • നിങ്ങളുടെ വലതുവശത്ത് മരത്തിൽ ഇലകൾക്കിടയിൽ തത്ത ഇരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ടോ
  • സൂക്ഷ്മമായി വീക്ഷിച്ചാൽ തത്തയെ കാണാൻ സാധിക്കും
Optical Illusion: ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന തത്തയെ 15 സെക്കന്റിനുള്ളിൽ കണ്ടെത്താമോ?

സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള പസിലുകളും ഒപ്റ്റിക്കൽ ഇല്യൂഷനുകളും പ്രചരിക്കുന്നത് സാധാരണമാണ്. നമ്മുടെ മനസ്സിനെയോ മസ്തിഷ്കത്തെയോ ആശക്കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻ വിഭാ​ഗത്തിൽപ്പെടുന്നത്. പലപ്പോഴും പ്രത്യക്ഷമായ ഒരു ചിത്രത്തിന്റെയോ ഒരു കൂട്ടം വസ്തുക്കളുടെയോ ഇടയിൽ മറഞ്ഞിരിക്കുന്നവയെയാണ് കണ്ടെത്തേണ്ടതായി വരിക. എന്നാൽ മറഞ്ഞിരിക്കുന്ന വസ്തുവോ മൃ​ഗമോ രൂപങ്ങളോ ആ ചിത്രത്തിന്റെ നിറത്തോടോ വീക്ഷണകോണുകളോടോ വളരെ ഉൾച്ചേർന്നിരിക്കുന്നതായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഒപ്റ്റിക്കൽ ഇല്യൂഷനുകളുടെ ഉത്തരം കണ്ടെത്തുന്നത് വിഷമകരമായിരിക്കും. പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന തത്തയാണ് ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിലെ തത്തയെ കണ്ടെത്താമോ. ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്ന തത്തയെ 15 സെക്കന്റിനുള്ളിൽ കണ്ടെത്തണം. പച്ചപ്പ് നിറഞ്ഞ ഒരു വനത്തിൽ നിന്നുള്ള ചിത്രമാണ് കാണാൻ കഴിയുക. ഇതിനിടയിലാണ് തത്ത ഇരിക്കുന്നത്.

നിങ്ങൾക്ക് തത്തയെ കണ്ടെത്താൻ കഴിഞ്ഞില്ലേ. പച്ചനിറത്തിലുള്ള തത്ത പച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിൽ ഇരിക്കുന്നതിനാൽ കണ്ണുകൾക്ക് അതിനെ പെട്ടെന്ന് തിരിച്ചറിയുന്നതിന് പ്രയാസമായിരിക്കും. നിങ്ങളുടെ വലതുവശത്ത് മരത്തിൽ ഇലകൾക്കിടയിൽ തത്ത ഇരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ടോ. സൂക്ഷ്മമായി വീക്ഷിച്ചാൽ തത്തയെ കാണാൻ സാധിക്കും. വലതുവശത്ത് ഒടുവിലുള്ള മരത്തിലാണ് തത്ത ഇരിക്കുന്നത്. ചുറ്റമുള്ള പച്ചനിറത്തിന് തത്തയുടെ നിറവുമായുള്ള സാമ്യമാണ് കണ്ണുകളെ കബളിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News