അറിയാം ആവണക്കെണ്ണയുടെ ​ഗുണങ്ങൾ

ദഹന പ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും ആവണക്കെണ്ണ മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 02:35 PM IST
  • ആവണക്കെണ്ണ ചർമ്മത്തിന് പുറത്ത് പുരട്ടുന്നത് വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു
  • ആവണക്കെണ്ണയിലെ പ്രധാന ഫാറ്റി ആസിഡായ റിസിനോലെയിക് ആസിഡാണ് വീക്കം, വേദന എന്നിവയ്ക്ക് ശമനമേകുന്നത്
  • മുഖക്കുരു അകറ്റാനും മുഖക്കുരു വന്നതിന് ശേഷമുണ്ടാകുന്ന പാടുകൾ അകറ്റാനും ആവണക്കെണ്ണ നല്ലതാണ്
അറിയാം ആവണക്കെണ്ണയുടെ ​ഗുണങ്ങൾ

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആവണക്കെണ്ണ. ചർമ്മ പ്രശ്നങ്ങൾക്കും ആവണക്കെണ്ണ ഒരു മികച്ച പരിഹാര മാർ​​ഗമാണ്. നിരവധി ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കാൻ ആവണക്കെണ്ണ ഉപയോഗിക്കുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിസിനോലെയിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയുൾപ്പെടെയുള്ള ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ദഹന പ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും ആവണക്കെണ്ണ മികച്ചതാണ്.

മലബന്ധം അകറ്റാൻ

പല ആളുകളെയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. ഇത് പരിഹരിക്കാൻ ആവണക്കെണ്ണ മികച്ചതാണ്. മലമൂത്ര വിസർജന സമയത്ത് ഉണ്ടാകുന്ന ആയാസം കുറയ്ക്കാനും ആവണക്കെണ്ണ സഹായിക്കും. ആവണക്കെണ്ണ ചെറിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ, വലിയ അളവിൽ കഴിക്കുന്നത് വയറുവേദന, ഛർദ്ദി, ഓക്കാനം, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

മുറിവ് ഭേദമാക്കുന്നതിന്

മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിന് ആവണക്കെണ്ണ നല്ലതാണ്. മുറിവുകൾ സുഖപ്പെടുത്താൻ ഉപയോഗിക്കുന്ന പല തൈലങ്ങളിലും ആവണക്കെണ്ണ ഉൾപ്പെടുത്താറുണ്ട്. ആവണക്കെണ്ണ ടിഷ്യു വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുറിവുകളിൽ അണുബാധയുണ്ടാകുന്നത് തടയാനും ആവണക്കെണ്ണ സഹായിക്കുന്നു.

വീക്കവും വേദനയും കുറയ്ക്കാൻ

ആവണക്കെണ്ണ ചർമ്മത്തിന് പുറത്ത് പുരട്ടുന്നത് വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. ആവണക്കെണ്ണയിലെ പ്രധാന ഫാറ്റി ആസിഡായ റിസിനോലെയിക് ആസിഡാണ് വീക്കം, വേദന എന്നിവയ്ക്ക് ശമനമേകുന്നത്.

മുഖക്കുരു അകറ്റാൻ

മുഖക്കുരു അകറ്റാനും മുഖക്കുരു വന്നതിന് ശേഷമുണ്ടാകുന്ന പാടുകൾ അകറ്റാനും ആവണക്കെണ്ണ നല്ലതാണ്. ആവണക്കെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു വരുന്നത് തടയുന്നു.

ഫംഗസ് അണുബാധയെ ചെറുക്കാൻ

വായിൽ മുറിവുകളോ മോണ രോ​ഗങ്ങളോ ഉണ്ടാകുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആവണക്കെണ്ണയുടെ ശക്തമായ ആന്റി ഫംഗൽ ഗുണങ്ങൾ ബാക്ടീരിയകളെ ചെറുക്കുന്നു. ഇത് വഴി വായിൽ അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. 

പ്രതിരോധശേഷിക്ക്

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ആവണക്കെണ്ണ നല്ലതാണ്. വിഷവസ്തുക്കൾ, ബാക്ടീരിയകൾ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും ആവണക്കെണ്ണ സഹായിക്കുന്നു.

ചുളിവുകൾ കുറയ്ക്കുന്നു

ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിന് ആവണക്കെണ്ണ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ചർമ്മത്തിൽ ചുളിവുകളുള്ള ഭാഗത്ത് ആവണക്കെണ്ണ പുരട്ടുന്നത് മികച്ച ​ഗുണം നൽകും. ആവണക്കെണ്ണ ചർമ്മത്തെ മൃദുലവും തിളക്കവുമുള്ളതാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News