Corona Solution: ച്യവൻപ്രാശ് കഴിക്കുന്നത് കൊണ്ട് ശരീര ശേഷി വർധിക്കും, അണുബാധ കുറയും..!

Chyawanprash അടിസ്ഥാനപരമായി മരുന്നുകളുടെ മിശ്രിതമാണ്. ധാരാളം മരുന്നുകൾ ചേർത്താണ് ഇത് നിർമ്മിക്കുന്നത്.   

Last Updated : Sep 13, 2020, 10:56 AM IST
    • ചൈനീസ് വൈറസായ കൊറോണയോട് മല്ലിടുകയാണ് ലോകരാജ്യങ്ങളെല്ലാം. ഈ സമയത്ത് കൊറോണ വാക്‌സിനും കൊറോണ മരുന്നും ലോകത്തിന് ആവശ്യമുണ്ട്.
    • Chyawanprash അടിസ്ഥാനപരമായി മരുന്നുകളുടെ മിശ്രിതമാണ്. ധാരാളം മരുന്നുകൾ ചേർത്താണ് ഇത് നിർമ്മിക്കുന്നത്.
    • മുപ്പത്തിയാറായിരം ഔഷധസസ്യങ്ങൾ Chyawanprash ൽ അടങ്ങിയിട്ടുണ്ട്.
Corona Solution: ച്യവൻപ്രാശ് കഴിക്കുന്നത് കൊണ്ട് ശരീര ശേഷി വർധിക്കും,  അണുബാധ കുറയും..!

ന്യുഡൽഹി:  ഈ ലേഖനം നിങ്ങളുടെ അറിവ് കൂട്ടുന്നതിന് വേണ്ടി മാത്രം. നിങ്ങൾക്ക് കൊറോണ ബാധയുണ്ടെങ്കിൽ നിങ്ങൾ ച്യവൻപ്രാശിനെ (Chyawanprash) ഒരു മരുന്നായി എടുത്ത് കഴിക്കാനൊന്നുമല്ല പറയുന്നത് കേട്ടോ.  സാധാരണ അവസ്ഥയിൽ നിങ്ങളുടെ ശരീരശേഷി വർധിപ്പിക്കുന്നതിന്, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ച്യവൻപ്രാശ് കഴിക്കുന്നത് നല്ലതാണ് കാരണം അതിനുള്ളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ രോഗം വർധിപ്പിക്കുന്നത് തടയും.    

മരുന്നുകളുടെ മിശ്രിതമാണ് Chyawanprash 

Chyawanprash അടിസ്ഥാനപരമായി മരുന്നുകളുടെ മിശ്രിതമാണ്. ധാരാളം മരുന്നുകൾ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. ഈ മരുന്നുകളെല്ലാം രോഗ പ്രതിരോധശേഷി  വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു, ഈ മരുന്നുകളുടെ ഉള്ളിൽ രോഗത്തിന്റെ പ്രതിരോധശേഷി കൂട്ടാനുള്ള ഘടകങ്ങൾ ഉണ്ടെന്നതാണ്  ഇതിന്റെ ഗുണം.  

Also read: ഈ പാനീയം കുടിക്കൂ.. വണ്ണവും വയറും പറപറക്കും..!

അണുബാധയ്ക്കുള്ള സാധ്യത കുറവാണ്

ചൈനീസ് വൈറസായ കൊറോണയോട് മല്ലിടുകയാണ് ലോകരാജ്യങ്ങളെല്ലാം.  ഈ സമയത്ത് കൊറോണ വാക്‌സിനും കൊറോണ മരുന്നും ലോകത്തിന് ആവശ്യമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ കൊറോണ വാക്സിൻ അല്ലെങ്കിൽ കൊറോണ മരുന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതുവരെ ഈ സമയത്ത് Chyawanprash ന്റെ ഉപയോഗം പ്രയോജനകരമാണ്. ഇതിനെക്കുറിച്ച് പറയപ്പെടുന്ന കാര്യം എന്നുപറയുന്നത് ച്യവൻപ്രാശ് (Chyawanprash) നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ഈ രോഗം നിങ്ങളെ ബാധിക്കുന്ന സാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ്.

മുപ്പത്തിയാറായിരം ഔഷധസസ്യങ്ങൾ  അടങ്ങിയിട്ടുണ്ട് 

Chyawanprash ഏത് കമ്പനിക്കും നിർമ്മിക്കാം.  ഇത് നിർമ്മിക്കുമ്പോൾ ഏതാണ്ട് മുപ്പത്തിയാറ് ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു. ച്യവൻപ്രാശിന്റെ നിർമ്മാണത്തിൽ നെല്ലിക്ക,  ബ്രാഹ്മി തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട് അത്  നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.

Also read: Diabetes രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്

ശ്വാസകോശത്തിനും ഗുണം ചെയ്യും

കൊറോണ അണുബാധ സമയത്ത് വൈറസ് ശ്വാസകോശത്തെ ആക്രമിക്കുന്നു. കൊറോണ വൈറസ് നമ്മുടെ ശ്വാസകോശത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നുവെന്നാണ്  ഡോക്ടർമാരുടേയും അഭിപ്രായം.  വൈറസിന്റെ ആഘാതം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയുന്നതിനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ച്യവാൻപ്രാശ് കഴിച്ചാൽ നമുക്ക് തടയാൻ കഴിയും.  

Trending News