ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് അമിത വണ്ണം. അമിതവണ്ണം സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും ബാധിക്കുന്ന ഒന്നാണ്. ചിലർക്ക് തടി കുറവാണെങ്കിലും വയറ് ചാടിയിട്ടുണ്ടാകും. ശരീരത്തിലെ മറ്റു ഭഗങ്ങളേക്കാൾ കൊഴുപ്പ് അടിഞ്ഞൂകൂടാൻ സാധ്യതയുള്ളതും വയറിൽ തന്നെയാണ്.
ശരീരത്തിലെ ഏത് ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുമെങ്കിലും വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഉരുക്കി കളയാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഈ കൊഴുപ്പ് ഒന്ന് ഉരുക്കിക്കളയാൻ പല കൃത്രിമ വഴികളും തേടി പോകാറുമുണ്ട്. എന്നാൽ അത് നല്ലതല്ല. നാം പ്രകൃതിദത്ത വഴികൾ സ്വീകരിക്കുന്നതാണ് നല്ലത്. അങ്ങനെയുള്ളോരു പാനീയമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് രണ്ടേ രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ്.
അതിൽ ഒന്നാമത്തേത് എന്നുപറയുന്നത് മറ്റൊന്നുമല്ല നാരങ്ങയും ശർക്കരയും അടങ്ങിയ ഒരു പാനീയമാണ്. ചെറുനാരങ്ങയിൽ പലവിധ ഗുണങ്ങളാണ്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചെറുനാരങ്ങ എന്നുതന്നെ പറയാം. ഇത് തടികുറയ്ക്കാന് മാത്രമല്ല ആരോഗ്യപരമായ പല കാര്യങ്ങൾക്കും ഉപയോഗിക്കാം. ക്ഷീണമാകറ്റാൻ ഒരു ഗ്ലാസ് നാരങ്ങ വെള്ളം ധാരാളം.
Also read: ശരീരത്തില്‍ കൊടിയ വിഷം; ഇത് ആളെ കൊല്ലി മീന്‍, ഒരു പ്ലേറ്റിനു വില 14,875 രൂപ
ഇനി രണ്ടാമത്തേത് ശർക്കര നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ പഞ്ചസാരയുടെ പകരക്കാരനാണ് ഈ ശർക്കര എന്നത്. ഇതിൽ സിങ്ക് സെലിനിയം, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമുണ്ട്. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിലുള്ള വിഷാംശങ്ങളെ പിന്തള്ളുന്നതിനും നല്ലതാണ്. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും നല്ലതാണ്.
അമിതവണ്ണം കുറയ്ക്കാനുള്ള പാനീയം തയ്യാറാക്കുന്നതെങ്ങനെ എന്നുനോക്കാം. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ചെറിയ കഷണം ശരക്കരയും ചേർക്കുക. ശർക്കര മിശ്രിതത്തിൽ പൂർണ്ണമായും അലിയുന്നതുവരെ പാനീയം ഇളക്കുക. ദാ.. പാനീയം റെഡി. ഈ മിശ്രിതം ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക.
ഈ പാനീയം ശരീരത്തിൽ ചൂട് വർധിപ്പിച്ച് അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും അതുമൂലം കൊഴുപ്പ് നീക്കം ചെയ്യുകയും ചെയ്യുന്നു. ഈ പാനീയം ഗ്യാസ് അസിഡിറ്റി എന്നീ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ്.