Cinnamon Tea: കറുവപ്പട്ട ചായ കുടിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

High Cholesterol: ഉയർന്ന കൊളസ്ട്രോൾ, പ്രത്യേകിച്ച് ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 10:01 AM IST
  • കൊളസ്ട്രോൾ ശരീരകോശങ്ങളിലുള്ള മെഴുക് പോലെയുള്ള മൂലകമാണ്
  • ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് കൊഴുപ്പ് ആവശ്യമാണെങ്കിലും കൊളസ്ട്രോൾ അമിതമാകുന്നത് ആരോ​ഗ്യത്തിന് വെല്ലുവിളി ഉയർത്തും
Cinnamon Tea: കറുവപ്പട്ട ചായ കുടിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

കറുവപ്പട്ട ചായയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് അവയിൽ ഒന്ന്. ഉയർന്ന കൊളസ്ട്രോൾ, പ്രത്യേകിച്ച് ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് കറുവപ്പട്ട ചായ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

കൊളസ്ട്രോൾ ശരീരകോശങ്ങളിലുള്ള മെഴുക് പോലെയുള്ള മൂലകമാണ്. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് കൊഴുപ്പ് ആവശ്യമാണെങ്കിലും കൊളസ്ട്രോൾ അമിതമാകുന്നത് ആരോ​ഗ്യത്തിന് വെല്ലുവിളി ഉയർത്തും. അതിനാൽ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്തേണ്ടത് പ്രധാനമാണ്. ഇതിന് കറുവപ്പട്ട ചായ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ കറുവപ്പട്ട ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ വീക്കം തടയുന്നതിനും ഫ്രീ റാഡിക്കലുകൾ മൂലം കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ തടയുന്നതിനും സഹായിക്കുന്നു. കറുവപ്പട്ട ചായ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കും.

ഹൃദ്രോഗത്തിന്റെ പ്രധാന അപകടകാരണങ്ങളാണ് വീക്കം, ഉയർന്ന കൊളസ്ട്രോൾ എന്നിവ. കറുവപ്പട്ടയിലെ ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ദിനചര്യയിൽ കറുവപ്പട്ട ചായ ചേർക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനും സഹായിക്കും.

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് കറുവപ്പട്ട സഹായിക്കുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് പലപ്പോഴും ഉയർന്ന കൊളസ്ട്രോൾ ആണ് കാരണം. കറുവപ്പട്ട ചായ പതിവായി കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിനെ കുറച്ച് നിങ്ങളുടെ മൊത്തത്തിലുള്ള കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാനമാണ്. കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും. കറുവപ്പട്ട ചായ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ  അളവിൽ നിലനിർത്തുന്നതിനും കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News