COVID-19:കൊവാക്സിൻ ട്രയലുകൾക്കായി എയിംസ് കുട്ടികളെ പരിശോധിക്കുന്നു

മെയ് 11-ന് ഡിസിജിഐ കൊവാക്സിൻറെ ക്ലിനിക്കൽ ട്രയലുകൾ നടത്താൻ അനുമതി കൊടുത്തിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 09:46 AM IST
  • മെയ് 11-ന് ഡിസിജിഐ ഇതിന് പിന്നാലെ സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റി ഇതിന് അനുമതി ലഭിച്ചിരുന്നു.
  • കൊവാക്സിൻറെ ക്ലിനിക്കൽ ട്രയലുകൾ നടത്താൻ അനുമതി കൊടുത്തിരുന്നു
  • രാജ്യത്ത് കോവിഡ് വ്യാപനവും കുറഞ്ഞ് വരികയാണ്.
COVID-19:കൊവാക്സിൻ ട്രയലുകൾക്കായി എയിംസ് കുട്ടികളെ പരിശോധിക്കുന്നു

New Delhi: കുട്ടികളിലെ വാക്സിനേഷൻ പ്രകിയയിലേക്ക് രാജ്യം കടക്കുന്നു. കൊവാക്സിനാണ് ഇതിനായി ഉദ്ദേശിക്കുന്നത്.കൊവാക്സിൻ ട്രയലുകൾ നിലവിൽ എയിംസാണ് നടത്താനുദ്ദേശിക്കുന്നത്. 12 നും-18നും ഇടയിലുള്ള കുട്ടികളിലെ വാക്സിനേഷൻ ട്രയലുകൾ എയിംസ് പാറ്റ്ന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

മെയ് 11-ന് ഡിസിജിഐ കൊവാക്സിൻറെ ക്ലിനിക്കൽ ട്രയലുകൾ നടത്താൻ അനുമതി കൊടുത്തിരുന്നു. ഇതിന് പിന്നാലെ സബ്ജക്റ്റ് എക്സ്പർട്ട് കമ്മിറ്റി ഇതിന് അനുമതി ലഭിച്ചിരുന്നു. ട്രയലുകൾ പൂർത്തിയാക്കിയാൽ ഏത്രയും വേഗം വാക്സിനേഷനുകളുടെ നടപടിക്രമങ്ങൾ ആരംഭിച്ചേക്കും.

ALSO READ: COVID Vaccine സംസ്ഥാനത്ത് ഒരു കോടിയലധികം ഡോസുകൾ നൽകിയെന്ന് ആരോഗ്യ വകുപ്പ്

നിലവിൽ ഭാരത് ബയോടെക്കിൻറെ കൊവാക്സിനും, സെറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ കോവി ഷീൽഡും റഷ്യൻ നിർമ്മിത് സ്ഫുട്നിക് വാക്സിനുമാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. കുട്ടികളുടെ വാക്സിനേഷനും ആരംഭിച്ചാൽ വാക്സിൻ ഉത്പാദനം ഇനിയും കൂട്ടേണ്ടി വരും.

ALSO READ: സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലയ് 15നകം Covid vaccine നൽകാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരികയാണ്. ഞായറാഴ്ച മാത്രം 1.14 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-ൽ താഴേക്ക് എത്തുന്നതോടെ ശുഭ സൂചനയാണ് കാണുന്നത്. ഡൽഹി,മഹാരാഷ്ട്ര അടക്കമുള്ളയിടങ്ങളിലും നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവ് വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News