കോവിഡ് മഹാമാരി തകര്‍ത്തതില്‍ ഇങ്ങനെയും ചിലരുണ്ട്!

കോവിഡ് മഹാമാരി ലോകമാകെ നാശം വിതയ്ക്കുകയാണ്.ലോകത്തിന്‍റെ സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്.

Last Updated : Aug 14, 2020, 03:38 PM IST
  • കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്.
  • പൈനാപ്പിള്‍ കര്‍ഷകര്‍ ദുരിതത്തിലാണ്
  • ഈ പ്രതിസന്ധി ദിമാപൂരിലെ കര്‍ഷകരുടെത് മാത്രമല്ല
  • സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്നത് വലിയ പ്രതിസന്ധിയാണ്
കോവിഡ് മഹാമാരി തകര്‍ത്തതില്‍ ഇങ്ങനെയും ചിലരുണ്ട്!

കോവിഡ് മഹാമാരി ലോകമാകെ നാശം വിതയ്ക്കുകയാണ്.ലോകത്തിന്‍റെ സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്.
നാഗാലാന്‍ഡില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ കര്‍ഷകര്‍ കോവിഡ് കാലത്ത് അഭിമുഖീകരിക്കുന്ന ദുരിതത്തിന്റെ ചിത്രമാണ്.നാഗാലാന്‍ഡില്‍ 
പൈനാപ്പിള്‍(കൈതചക്ക,പുറിത്തി ചക്ക) കൃഷിയ്ക്ക് ഏറെ പേരുകേട്ട സ്ഥലമാണ് ദിമാപൂര്‍,ഇവിടെ ഇപ്പോള്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത് 
കടുത്ത പ്രതിസന്ധിയാണ്. അസമിലേക്ക് 193 മെട്രിക്ക് ടണ്‍ കൈതചക്ക മാത്രമാണ് ആഗസ്റ്റ് 13 വരെ വില്‍പ്പനയ്ക്കായി അയക്കാന്‍ കഴിഞ്ഞത്.
നാഗാലാന്‍ഡില്‍ വില്‍ക്കാന്‍ കഴിഞ്ഞത് 195 മെട്രിക്ക് ടണ്‍ മാത്രവും,മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

Also Read:ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണ൦; ശുഭപ്രതീക്ഷ നല്‍കി പ്രാഥമിക ഫലം!!

 

റോഡ് സൈഡിലും മറ്റും വഴിയോരകച്ചവടം നടത്തുന്ന കര്‍ഷകരെയും നിലവിലെ പ്രതിസന്ധി കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്.

യാത്രക്കാര്‍ തന്നെ അപൂര്‍വ്വമാണ്,കൃഷി ചെയ്ത കൈതചക്കകള്‍ വില്‍ക്കുന്നതിനായി വഴിയോരത്ത് എത്തിയ കച്ചവടക്കാരില്‍ നിന്ന് 
ആരും പഴയ പോലെ സാധനങ്ങള്‍ വാങ്ങുന്നില്ല എന്നതും യാതാര്‍ത്ഥ്യമാണ്.

അയല്‍ സംസ്ഥനങ്ങളിലേക്കുള്ള യാത്ര വിലക്കിയതും പൈനാപ്പിള്‍ കര്‍ഷകരെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
അസമിലെക്കും മറ്റും സാധനങ്ങള്‍ കയറ്റിഅയക്കുന്നതിന് വലിയ ഇടിവ് വന്നിട്ടുണ്ട്,
നിലവിലെ സാഹചര്യം ദിമാപൂരിലെ പൈനാപ്പിള്‍ കൃഷിയുടെയും വിപണിയുടെയും നട്ടെല്ല് ഓടിച്ചിരിക്കുകയാണ്.


കൊറോണ വ്യാപിക്കും മുന്‍പ് കര്‍ഷകര്‍ ദിനംപ്രതി ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് രൂപ വെരെയാണ് സമ്പാദിച്ചിരുന്നത്.
എന്നാലിപ്പൊള്‍ കര്‍ഷകരുടെ അവസ്ഥ വളരെ കഷ്ടമാണ്,ഈ പ്രതിസന്ധി ദിമാപൂരിലെ കര്‍ഷകരുടെത് മാത്രമല്ല,
രാജ്യത്തെ മറ്റ് പലമേഖലകളിലും കര്‍ഷകരും വ്യാപാരികളും ഒക്കെ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധിയാണ്.

Trending News