ഒരിക്കല്‍ കോവിഡ് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ?

ഒരിക്കല്‍ കോവിഡ് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ?  മഹാമാരിയുടെ കാലത്ത് ഉയര്‍ന്നുവന്ന ചോദ്യമാണ് ഇത്. 

Last Updated : Nov 20, 2020, 09:54 PM IST
  • ഒരിക്കല്‍ കോവിഡ് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ? മഹാമാരിയുടെ കാലത്ത് ഉയര്‍ന്നുവന്ന ചോദ്യമാണ് ഇത്.
  • എന്നാല്‍, ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിയ്ക്കുകയാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍
  • ഒരിക്കല്‍ കോവിഡ് രോഗമുക്തരായവര്‍ക്ക് അടുത്ത 6 മാസത്തേക്ക് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത വളരെ കുറവാണ് എന്ന് പഠനങ്ങള്‍
ഒരിക്കല്‍ കോവിഡ് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ?

London: ഒരിക്കല്‍ കോവിഡ് രോഗമുക്തരായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ?  മഹാമാരിയുടെ കാലത്ത് ഉയര്‍ന്നുവന്ന ചോദ്യമാണ് ഇത്. 

എന്നാല്‍, ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിയ്ക്കുകയാണ് ഓക്സ്ഫോര്‍ഡ്   സര്‍വ്വകലാശാലയിലെ  ഗവേഷകര്‍ 

ഒരിക്കല്‍ കോവിഡ് രോഗമുക്തരായവര്‍ക്ക് അടുത്ത 6 മാസത്തേക്ക് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത വളരെ  കുറവാണ് എന്ന്  പഠനങ്ങള്‍ തെളിയിക്കുന്നതായി റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ്   സര്‍വ്വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. 

കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള 30 ആഴ്ച കാലയളവില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനമാണ് ഇതിന് ആധാരം.

ആന്‍റിബോഡി (Antibody) ഇല്ലാത്ത 11,052 പേരില്‍ നടത്തിയ പഠനത്തില്‍ 89 പേരില്‍ രോഗലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാല്‍ ആന്‍റിബോഡിയുള്ള 1,246 പേരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല.

Also read: വെറും 30 സെക്കൻഡിനുള്ളിൽ വായ്ക്കുള്ളിലെ കൊറോണയെ നശിപ്പിക്കാൻ Mouthwash ന് കഴിയും

ആന്‍റിബോഡിയുള്ളവര്‍ക്ക് ലക്ഷണമില്ലാതെ കോവിഡ്  (COVID-19) പോസിറ്റീവാകാനുള്ള സാധ്യത വളരെ കുറവാണെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തില്‍ ആന്‍റിബോഡി ഇല്ലാത്ത 76 പേര്‍ പോസിറ്റീവായപ്പോള്‍ ആന്‍റിബോഡിയുള്ള മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണമില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ഏതായാലും പുറത്ത് വന്ന ഈ വാര്‍ത്ത ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

Trending News