ദഹനപ്രക്രിയ മികച്ചതാക്കാൻ ഒഴിവാക്കാം ഈ തെറ്റായ ശീലങ്ങൾ

 ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഉറങ്ങുന്നത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 02:40 PM IST
  • ദഹനപ്രക്രിയ മികച്ചതായിരിക്കുന്നത് ചില ജീവിതശൈലികൾ ഉപേക്ഷിക്കണമെന്നാണ് ആയുർവേദ വിദ​ഗ്ധയായ ഡോ. ദിക്ഷ ഭവ്സ വ്യക്തമാക്കുന്നത്
  • ഇൻസ്റ്റ​ഗ്രാമിലാണ് ഡോ. ദിക്ഷ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്
ദഹനപ്രക്രിയ മികച്ചതാക്കാൻ ഒഴിവാക്കാം ഈ തെറ്റായ ശീലങ്ങൾ

ശരിയായ ദഹനം ഉറപ്പാക്കുന്നതിനായി ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. ദഹനപ്രക്രിയ മികച്ചതായിരിക്കുന്നത് ചില ജീവിതശൈലികൾ ഉപേക്ഷിക്കണമെന്നാണ് ആയുർവേദ വിദ​ഗ്ധയായ ഡോ. ദിക്ഷ ഭവ്സ വ്യക്തമാക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് ഡോ. ദിക്ഷ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്.

ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുത്

ഭക്ഷണം കഴിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂർ സമയത്തേക്ക് കുളിക്കരുതെന്നാണ് ഡോ. ദിക്ഷ ഭവ്സ വ്യക്തമാക്കുന്നത്. ഭക്ഷണത്തിന് ശേഷം ഉടനെ കുളിച്ചാൽ ദഹനത്തിന് ആവശ്യമായ ശരീരത്തിലെ ഊഷ്മാവ് ഇല്ലാതെയാകും. ഇത് ദഹനപ്രക്രിയ മന്ദ​ഗതിയിലാകുന്നതിന് കാരണമാകും.

ഭക്ഷണം കഴിച്ച ശേഷം ഉടനെ നടക്കരുത്

ഭക്ഷണം കഴിച്ച ശേഷം ഉടൻ തന്നെ ദീർഘദൂരം നടക്കുകയോ നീന്തൽ, വ്യായാമം എന്നിവയിൽ ഏർപ്പെടുകയോ ചെയ്യരുത്. ഈ പ്രവർത്തനങ്ങളെല്ലാം തന്നെ ദഹനത്തെ തടസ്സപ്പെടുത്തും. ഭക്ഷണത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതിനും വയറ് വീർക്കുന്നതിനും ഇത്തരം പ്രവൃത്തികൾ കാരണമാകും.

ഉച്ചഭക്ഷണം രണ്ട് മണിക്ക് ശേഷം കഴിക്കരുത്

ആയുർവേദത്തിൽ പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും ഇടയിലാണ് ഊണ് കഴിക്കേണ്ടത്. ഇത് ദഹനത്തെ വേ​ഗത്തിലാക്കും. ആയുർവേദത്തിൽ പറയുന്നതനുസരിച്ച് ഉച്ചഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ രണ്ട് മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കും.

രാത്രി തൈര് കഴിക്കരുത്

രാത്രി തൈര് കഴിക്കാൻ പാടില്ല. രാത്രി തൈര് കഴിക്കുന്നത് ശരീരത്തിലെ കഫത്തിന്റെ അളവ് വർധിക്കാൻ കാരണമാകും. ഇത് മലബന്ധത്തിനും കാരണമാകാം.

ഭക്ഷണത്തിന് ശേഷം ഉടനെ ഉറങ്ങരുത്

ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഉറങ്ങരുത്. ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാൻ പാടുള്ളൂവെന്നാണ് ആയുർവേദത്തിൽ നിഷ്കർഷിക്കുന്നത്. ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഉറങ്ങുന്നത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News