Sleep: നിങ്ങൾ പകൽ ഉറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം!

Sleep During Day Time: രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാത്ത പലരും പകൽ ഉറങ്ങാറാണ് പതിവ്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 02:34 PM IST
  • ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിന് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും.
  • ശരീര ഭാരം വർധിക്കുന്നത് ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
  • ആയുർവേദ പ്രകാരം പകൽ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല.
Sleep: നിങ്ങൾ പകൽ ഉറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം!

ആരോഗ്യകരമായ ജീവിതം നയിക്കാൻ നല്ല ഉറക്കം വളരെ പ്രധാനമാണ്. ഒരു വ്യക്തി ദിവസത്തിൽ 8 മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിന് പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീര ഭാരം വർധിക്കുന്നത് ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. 

പലർക്കും രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. അതിനാൽ ഇവർ പകൽ ഉറങ്ങുന്നു. മറ്റു ‍ചിലർ രാത്രി ഉറങ്ങിയാലും പകൽ ഉറങ്ങാറുണ്ട്. എന്നാൽ പകൽ ഉറങ്ങുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ആയുർവേദ പ്രകാരം പകൽ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല. ക്ഷീണം, അലസത, അമിത ജോലി ഭാരം എന്നിവ കാരണം പകൽ പലരും ഉറങ്ങാറുണ്ട്. 10 മുതൽ 15 മിനിറ്റ് വരെയുള്ള മയക്കം ആരോ​ഗ്യകരമായി പ്രശ്നങ്ങളുണ്ടാക്കുന്നില്ല. പക്ഷേ, പകൽ ആഴത്തിലുള്ള ഉറക്കം മോശം ഫലങ്ങൾ നൽകും. 

ALSO READ: എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ എല്ലാ ദിവസവും രാവിലെ കഴിക്കാം ഈ പാനീയങ്ങൾ

പകൽ ഉറങ്ങുന്നത് ഈ ആളുകൾക്ക് ദോഷകരമാണ്

നിങ്ങൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പകൽ ഉറങ്ങരുത്. വയറും അരക്കെട്ടും കുറയാൻ ആഗ്രഹിക്കുന്നവർ രാത്രി നല്ല രീതിയിൽ ഉറങ്ങണം. അമിതമായി എണ്ണ കലർന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നവർ പകൽ ഉറങ്ങുന്നത് ഒഴിവാക്കണം. പ്രമേഹം, ഹൈപ്പോതൈറോയിഡ്, പിസിഒഎസ് എന്നിവയുള്ളവരും പകൽ ഉറങ്ങാൻ പാടില്ല. 

ഇത്തരക്കാർക്ക് പകൽ ഉറങ്ങാം

യാത്രകൾ കാരണം വളരെ ക്ഷീണിതരായ ആളുകൾ പകൽ ഉറങ്ങുന്നത് നല്ലതാണ്. വളരെ മെലിഞ്ഞവർക്കും പകൽ ഉറങ്ങാം. ഗുരുതരമായ അസുഖമോ ശസ്ത്രക്രിയയോ കഴിഞ്ഞ് പകൽ വിശ്രമിക്കാൻ ഡോക്ടർ നിങ്ങളോട് പറഞ്ഞാൽ അത് പാലിക്കുന്നത് ഉറപ്പാക്കുക.പ്രസവ ശേഷം സ്ത്രീകൾക്ക് വിശ്രമം ആവശ്യമാണ്. അവരും പകലും ഉറങ്ങണം. 10 വയസ്സിന് താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും പകൽ ആവശ്യത്തിന് വിശ്രമിക്കാം.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News