Prostate cancer: മൂത്രമൊഴിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടോ? ഈ ക്യാൻസറിന്റെ ലക്ഷണമാകാം

Symptoms of Prostate cancer: ശ്വാസകോശ അർബുദം കഴിഞ്ഞാൽ, പ്രോസ്റ്റേറ്റ് ക്യാൻസറാണ് മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 07:13 PM IST
  • ദ ലാൻസെറ്റ് ഓങ്കോളജി റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളെയാണ് കാൻസർ ബാധിക്കുന്നത്.
  • പ്രോസ്റ്റേറ്റ് കാൻസർ രോഗികൾ കൂടുതൽ തവണ മൂത്രമൊഴിക്കുന്നതായി കാണപ്പെടാം.
Prostate cancer: മൂത്രമൊഴിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടോ? ഈ ക്യാൻസറിന്റെ ലക്ഷണമാകാം

ഇന്ന് പ്രായഭേതമന്യേ എല്ലവരേയും ബാധിക്കുന്ന ഒരു രോ​ഗമായി കഴിഞ്ഞു ക്യാൻസർ. പല തരത്തിലുള്ള ക്യൻസറുകൾ ഉണ്ട്. ഏതായാലും നമ്മൾ പ്രാരംഭത്തിൽ തന്നെ അതിനെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ രോ​ഗാവസ്ഥയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് യാഥാർത്ഥ്യം. ചില ക്യാൻസറുകൾ പലപ്പോഴും മരണത്തിലേക്ക് നയിക്കാറുണ്ട്. ശ്വാസകോശ അർബുദം കഴിഞ്ഞാൽ, പ്രോസ്റ്റേറ്റ് ക്യാൻസറാണ് മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം. പുരുഷന്മാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ അർബുദമാണിത്. പുരുഷ പ്രത്യുത്പാദന വ്യവസ്ഥയിൽ മൂത്രാശയത്തിന് താഴെയും മലാശയത്തിന് മുന്നിലും സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് ഒരു വാൽനട്ടിന്റെ വലുപ്പമാണ്, അതിൽ മൂത്രനാളി ഉൾപ്പെടുന്നു. 

ദ ലാൻസെറ്റ് ഓങ്കോളജി റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഇന്ത്യയിൽ പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികളെയാണ് കാൻസർ ബാധിക്കുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ പലപ്പോഴും നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയാറില്ല. പ്രോസ്റ്റേറ്റ് കാൻസർ രോഗികൾ കൂടുതൽ തവണ മൂത്രമൊഴിക്കുന്നതായി കാണപ്പെടാം. ദുർബലമായ മൂത്രപ്രവാഹം ഉണ്ടാകാം, എന്നാൽ ഈ ലക്ഷണങ്ങൾ മറ്റ് മൂത്രവുമായ ബന്ധപ്പെട്ട അസുഖങ്ങൾ മൂലവും ഉണ്ടാകാം.

 65 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നതെങ്കിലും ഇപ്പോൾ യുവാക്കളിലും പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കൂടുതലാണ്. പ്രോസ്റ്റേറ്റ് ക്യാൻസർ ലക്ഷണങ്ങൾ പലപ്പോഴും നമ്മൾ അവഗണിക്കപ്പെടുന്നു. തൽഫലമായി, രോഗം വിപുലമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇത് ഒരു ചെറിയ രോഗമായി തള്ളിക്കളയരുത്. 

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ  സാധാരണമായി കാണപ്പെടുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്

പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രാശയത്തോടും മൂത്രനാളിയോടും വളരെ അടുത്തായതിനാൽ, മറ്റ് പലതരം മൂത്രാശയ ലക്ഷണങ്ങൾ അല്ലെങ്കിൽ രോ​ഗങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ ഇത് സാധാരണമാണ്, ട്യൂമറിന്റെ വലുപ്പവും സ്ഥാനവും അനുസരിച്ചാണ് ഇത് നിർണ്ണയിക്കുന്നത്.

ALSO READ: ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍; ആരോഗ്യരംഗത്തെ ഡിജിറ്റൽ വിപ്ലവം

- മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് 

- മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ അസ്വസ്ഥത

- മൂത്രത്തിൽ രക്തം

- ശുക്ലത്തിൽ രക്തം

- രാത്രിയിൽ പതിവായി മൂത്രമൊഴിക്കൽ

- ഉദ്ധാരണക്കുറവ് (ED)

- വേദനാജനകമായ സ്ഖലനം

- മൂത്രാശയ നിയന്ത്രണം നഷ്ടപ്പെടൽ

മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണങ്ങൾ

ക്യാൻസർ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് അപ്പുറം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും, എല്ലുകളും ലിംഫ് നോഡുകളിലേക്കും വ്യാപിക്കും, രോഗനിർണയവും ചികിത്സയും വൈകിയാൽ കൂടുതൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം. വിപുലമായ അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ, 

- കാലുകളിലോ പെൽവിസിലോ വീക്കം

- ഇടുപ്പുകളിലോ കാലുകളിലോ മരവിപ്പ് അല്ലെങ്കിൽ വേദന

- നീണ്ടുനിൽക്കുന്ന അസ്ഥി വേദന, ഒടിവുകൾക്ക് കാരണമാകുന്നു

യുവജനങ്ങൾ ഈ കാര്യങ്ങൾ ഓർത്തു വെക്കുക

ആദ്യ കാലഘട്ടങ്ങളിൽ പ്രോസ്റ്റേറ്റ് കാൻസർ അധികവും 68 വയസ്സുള്ളവരിലാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല ചെറുപ്പത്തിൽ തന്നെ പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ആഗോളതലത്തിൽ, 15 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ വർദ്ധിക്കുന്നു. അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കുക, പതിവ് പരിശോധനകൾ നടത്തുക, രോഗത്തിൻറെ ലക്ഷണങ്ങളും ചികിത്സകളെ സംബന്ധിച്ചും ബോധവാന്മാരാകുക, ഇത് രോ​ഗത്തിന്റെ ഭീകരത കുറയ്ക്കാൻ സഹായിക്കും.

ആരാണ് ഏറ്റവും അപകടസാധ്യതയുള്ളത്?

ക്യാൻസർ കുടുംബ ചരിത്രവും അമിതവണ്ണവും പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള അപകട ഘടകങ്ങളാണ്. മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭാരം നിലനിർത്തൽ എന്നിവ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.

എങ്ങനെ കണ്ടുപിടിക്കാം?

അൾട്രാസൗണ്ട്, എംആർഐ അല്ലെങ്കിൽ പ്രോസ്റ്റേറ്റ് ബയോപ്സി നടത്താം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News