Health Tips: Indian Gooseberry; ശരീരഭാരം കുറയ്ക്കാം, നിത്യ യൗവനം പ്രദാനം ചെയ്യും നെല്ലിക്ക

ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ്  അപാരമാണ്.  

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 08:04 AM IST
  • കാഴ്ച്ചയില്‍ കുഞ്ഞന്‍ എങ്കിലും വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക.
  • ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും ഇതൊരു മികച്ച മികച്ച മരുന്നാണ്
Health Tips: Indian Gooseberry; ശരീരഭാരം കുറയ്ക്കാം,  നിത്യ യൗവനം  പ്രദാനം ചെയ്യും നെല്ലിക്ക

Health Tips: ശരീരത്തിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതില്‍ നെല്ലിക്കയുടെ കഴിവ്  അപാരമാണ്.  

കാഴ്ച്ചയില്‍ കുഞ്ഞന്‍ എങ്കിലും  വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക (Gooseberry).  ഒരു ആന്‍റിഓക്സിഡന്‍റ് ആയതിനാല്‍ പലതരം വ്യാധികള്‍ക്കും ഇതൊരു മികച്ച മികച്ച മരുന്നാണ്. കൂടാതെ, ജലദോഷം, ചുമ, വായ്പൊട്ടല്‍ തുടങ്ങിയ പല രോഗങ്ങള്‍ക്കും   വീട്ടില്‍തന്നെ തയാറാക്കാവുന്ന  ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന ചേരുവയുമാണ് നെല്ലിക്ക.  നെല്ലിക്ക ഇതെല്ലാം വിധത്തില്‍ സഹായകമാണ് എന്ന് നോക്കാം, 

ഹൈപ്പർ അസിഡിറ്റി

ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ  ഹൈപ്പർ അസിഡിറ്റിയ്ക്ക്  ശമനം ലഭിക്കും. 

പ്രമേഹം നിയന്ത്രിക്കുന്നു

നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.  

മുടികൊഴിച്ചില്‍

മുടികൊഴിച്ചിലിന്  ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക.  നെല്ലിക്കാനീര് വിധിപ്രകാരം എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് തലയിലെ ചർമ രോഗങ്ങളെ തടയും. മാത്രവുമല്ല മുടിക്ക് നല്ല അഴകും നല്‍കും.  

കണ്ണിന് ഉത്തമം

നല്ലൊരു നേത്ര ഔഷധമാണ് നെല്ലിക്ക. നെല്ലിക്കയുടെ നീര് അരിച്ചെടുത്ത് തേനിൽ ചേർത്ത് കണ്ണിൽ പുരട്ടുന്നത്  കണ്ണുകളിലെ പഴുപ്പിന് ഫലപ്രദമാണ്....

ദഹനത്തിന് സഹായകം 

ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഭക്ഷണത്തിനു മുന്‍പ്  നെല്ലിക്കയുടെ നീര് കുടിച്ചാല്‍   ദഹന സംബന്ധിയായ പ്രശ്നങ്ങള്‍ക്ക് ശമനം ലഭിക്കും.  

സൗന്ദര്യത്തിനും ശരീര ഭാരം കുറയ്ക്കാനും സഹായകം 

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.   ദിവസവും നെല്ലിക്ക കഴിക്കുന്നത് ചർമത്തിന് തിളക്കം ലഭിക്കാനും  നല്ലതാണ്.  . പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ അധികമില്ലാതെ ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമാമന്‍  

ലൈഗികജീവിതം 

ലൈഗികജീവിതം സന്തോഷകരമാക്കും നെല്ലിക്ക.  ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ്  നെല്ലിക്ക. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന  വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News