വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് പലർക്കും വലിയ വെല്ലുവിളിയാണ്. ഡയറ്റും വ്യായാമവും പിന്തുടർന്നാലും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പലപ്പോഴും സാധിക്കാറില്ല. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പല രോഗങ്ങളിലേക്കും നയിക്കുന്നു.
വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതിനാൽ, വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നിങ്ങളുടെ ഭക്ഷണശീലം വലിയ പങ്കുവഹിക്കുന്നുണ്ട്.
ALSO READ: Soaked Dry Fruits Benefits: ഉണങ്ങിയ പഴങ്ങൾ കുതിർത്ത് വെറുംവയറ്റിൽ കഴിക്കാം... നിരവധിയാണ് ഗുണങ്ങൾ
പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നിങ്ങളുടെ കലോറി ഉപഭോഗം വർധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. വയറ്റിലെ കൊഴുപ്പ് എത്രയും വേഗം കുറയ്ക്കണമെങ്കിൽ ഏത് തരത്തിലുള്ള ഭക്ഷണമാണ് ഒഴിവാക്കേണ്ടതെന്ന് പലരും മനസ്സിലാക്കുന്നില്ല. അതിനാൽ, വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ഒഴിവാക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
1. ഫ്രഞ്ച് ഫ്രൈസും ഉരുളക്കിഴങ്ങ് ചിപ്‌സും: ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ് എന്നിവ കലോറിയും കൊഴുപ്പും വളരെ ഉയർന്ന ഭക്ഷണങ്ങളാണ്. പൊട്ടറ്റോ ചിപ്‌സും ഫ്രെഞ്ച് ഫ്രൈയും കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും പൊണ്ണത്തടിയുണ്ടാകുന്നതിനും കാരണമാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.
ALSO READ: Food For Energy: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
2. വൈറ്റ് ബ്രെഡ്: വയറിലെ കൊഴുപ്പ് ഉയരുന്നതിന് പ്രധാന കാരണമാകുന്ന ഒരു ഭക്ഷണമാണ് വൈറ്റ് ബ്രെഡ്. ഇതിലെ ഉയർന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാകും. വൈറ്റ് ബ്രെഡിൽ സംസ്കരിച്ച മാവ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.
3. കാൻഡി ബാറുകൾ: ശുദ്ധീകരിച്ച മാവ്, പഞ്ചസാര, എണ്ണകൾ എന്നിവയെല്ലാം കാൻഡി ബാറിൽ അടങ്ങിയിട്ടുണ്ട്. കാൻഡി ബാറുകളിൽ പോഷകങ്ങൾ വളരെ കുറവും കലോറി വളരെ കൂടുതലുമാണ്. കാൻഡി ബാറുകളിൽ ഒരു ബാറിൽ 200 മുതൽ 300 വരെ കലോറി ഉണ്ട്. വലിയ ബാറുകളിൽ ഇതിൽ കൂടുതൽ കലോറി അടങ്ങിയിരിക്കും.
ALSO READ: Healthy Lifestyle: ജീവിതശൈലിയിൽ വരുത്തുന്ന ഈ ചെറിയ മാറ്റങ്ങൾ നിങ്ങളെ മികച്ച ആരോഗ്യമുള്ളവരാക്കും
4. പഞ്ചസാര അടങ്ങിയ ജ്യൂസുകൾ: ബോട്ടിൽഡ് ജ്യൂസുകളിൽ കൃത്രിമ മധുരപലഹാരങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. വീട്ടിലുണ്ടാക്കുന്ന ജ്യൂസിലും പലരും പഞ്ചസാര ചേർക്കാറുണ്ട്. അതിനാൽ ജ്യൂസ് ആരോഗ്യകരമാണെന്ന് കരുതുന്നുണ്ടെങ്കിലും ഇടയ്ക്കിടെ മാത്രമേ കുടിക്കാവൂ.
5. പേസ്ട്രികളും കുക്കികളും: കേക്കുകൾ, കുക്കികൾ, പേസ്ട്രികൾ എന്നിവയിൽ കലോറിയും പഞ്ചസാരയും വളരെ ഉയർന്ന നിലയിലാണ്. കൂടാതെ, ഈ ഉയർന്ന കലോറി ഉത്പന്നങ്ങൾ വിശപ്പ് ശമിപ്പിക്കുകയുമില്ല. അതായത് അവ കഴിച്ചതിനുശേഷം വളരെ വേഗം നിങ്ങൾക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടും. ഇത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...