Oral Health: പല്ലുതേച്ച ഉടൻ ആഹാരം കഴിക്കാറുണ്ടോ? എങ്കിൽ ആ ശീലം ഇന്ന് തന്നെ മാറ്റിക്കോളൂ

Oral health tips: പല്ലുതേച്ച ശേഷം കുറഞ്ഞത് 20 മിനിറ്റെങ്കിലും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാൻ പാടില്ല. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 02:54 PM IST
  • പല്ലുകൾക്ക് മുകളിലുള്ള ഒരു പാളിയാണ് ഇനാമൽ.
  • പല്ലുതേച്ച ഉടനെ ചില ഭക്ഷണങ്ങൾ കഴിച്ചാൽ പല്ലിന്റെ ഇനാമലിന് കേടുവരും.
  • കുറഞ്ഞത് 20 മിനിറ്റെങ്കിലും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
Oral Health: പല്ലുതേച്ച ഉടൻ ആഹാരം കഴിക്കാറുണ്ടോ? എങ്കിൽ ആ ശീലം ഇന്ന് തന്നെ മാറ്റിക്കോളൂ

പല്ലുകളുടെ ആരോ​ഗ്യ സംരക്ഷണം വളരെ പ്രധാനമാണ്. ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ പല്ലുതേക്കുക എന്ന കാര്യത്തിൽ പലരും വിട്ടുവീഴ്ച ചെയ്യാറുണ്ട്. ചിലർ ആദ്യം തന്നെ പല്ലുതേക്കുമെങ്കിൽ മറ്റുചിലരാകട്ടെ ചായയോ കാപ്പിയോ കുടിക്കുകയും ലഘുഭക്ഷണം കഴിക്കുകയും ചെയ്ത ശേഷം പല്ലുതേക്കാറുണ്ട്. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 

പല്ലുതേച്ച ഉടനെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലിന് ഹാനികരമാണെന്ന് നിങ്ങൾക്കറിയാമോ? പല്ലുതേച്ച ഉടനെ ചില ഭക്ഷണങ്ങൾ കഴിച്ചാൽ പല്ലിന്റെ ഇനാമലിന് കേടുവരും. പല്ലുകൾക്ക് മുകളിലുള്ള ഒരു പാളിയാണ് ഇനാമൽ. അത് വളരെ കഠിനവും പല്ലുകളെ ബലപ്പെടുത്തുന്നതുമാണ്. നമ്മൾ പല്ലുതേക്കുമ്പോൾ മോണയിൽ നിന്നും പല്ലുകളിൽ നിന്നും ഭക്ഷണ കണങ്ങളും ബാക്ടീരിയകളും നീക്കം ചെയ്യപ്പെടുന്നു. ഈ പ്രക്രിയയിൽ ഇനാമലും ചെറുതായി തേഞ്ഞുപോകുന്നു. 

ALSO READ: ശരീരഭാരം കുറയ്ക്കാൻ മികച്ചത്; കഴിക്കാം ഈ ശൈത്യകാല പഴങ്ങൾ

പല്ലുതേച്ച ഉടൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അത് ഇനാമലിലെ ആസിഡിനെ ബാധിക്കും. ഇത് പല്ലിന്റെ തിളക്കം കുറയ്ക്കുകയും മോണയിൽ വേദന ഉണ്ടാക്കുകയും ചെയ്യും. ടൂത്ത് പേസ്റ്റിൽ ഇനാമലിലെ ആസിഡിനെ നിർവീര്യമാക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ നിങ്ങൾ ബ്രഷ് ചെയ്ത ഉടൻ എന്തെങ്കിലും കഴിച്ചാൽ അത് പല്ലിനും മോണയ്ക്കും കേടുവരുത്തും. 

പല്ലുതേച്ച ശേഷം കുറഞ്ഞത് 20 മിനിറ്റെങ്കിലും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നാണ് ദന്ത വിദഗ്ധർ പറയുന്നത്. വിശപ്പ് തോന്നിയാൽ വെള്ളമോ ഏതെങ്കിലും ശീതളപാനീയമോ കുടിക്കാം. എന്നാൽ പല്ലുതേച്ച ഉടനെ എന്തെങ്കിലും കഴിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് എരിവുള്ള ഭക്ഷണം. എരിവുള്ള ഭക്ഷണത്തിലെ മൂലകങ്ങൾ ഇനാമലിന് കൂടുതൽ നാശമുണ്ടാക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News